കോഴിക്കോട്: കാലിക്കറ്റ് എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് വിശിഷ്ട സേവാ പുരസ്കാരം എറണാകുളം റെയിഞ്ച് െഎ.ജി പി. വിജയന് ചൊവ്വാഴ്ച സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റുഡൻറ് പൊലീസ് കാഡറ്റിന് വേണ്ടിയുള്ള പ്രവർത്തനത്തിനാണ് അവാർഡ്. രാവിലെ ഒമ്പതിന് ടൗൺഹാളിലാണ് പരിപാടി. സാമൂഹിക പ്രവർത്തകരായ കുഞ്ഞോയി, അഷ്റഫ് ഷാഫി എന്നിവർക്ക് യുവ പ്രതിഭാ അവാർഡും സമ്മാനിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനം, എസ്.പി.സി കാഡറ്റുകൾക്കുള്ള പുസ്തക വിതരണം എന്നിവയും നടക്കും. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, വി.കെ.സി മമ്മദ് കോയ, ജില്ല കലക്ടർ യു.വി. ജോസ് തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ സി.പി. മുഹമ്മദ് സകരിയ, സെക്രട്ടറി ഉസ്മാൻ കോയ, കെ.പി. മുഹമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.