കുരുക്ഷേത്രപുസ്തകശാലക്ക് നേരെ അക്രമം: സാംസ്കാരികനായകർ പ്രതിഷേധിച്ചു

കുരുക്ഷേത്ര പുസ്തകശാലക്ക് നേരെ അക്രമം: സാംസ്കാരികനായകർ പ്രതിഷേധിച്ചു കോഴിക്കോട്: - ഹർത്താലി​െൻറ മറവിൽ കോഴിക്കോട് കുരുക്ഷേത്ര പ്രകാശൻ പുസ്തകശാല ആക്രമിച്ചതിൽ സാഹിത്യസംസ്കാരിക നായകർ പ്രതിഷേധിച്ചു. കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി. രാധാകൃഷ്ണൻ, ഡോ. എം.ജി.എസ്. നാരായണൻ, കെ.എൽ. മോഹനവർമ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, എസ്. രമേശൻ നായർ, തുറവൂർ വിശ്വംഭരൻ, ശ്രീമൂലനഗരം മോഹൻ, പി.പി. ശ്രീധരനുണ്ണി, കെ.പി. സുധീര, കെ.വി. തോമസ്, ശ്രീകുമാരി രാമചന്ദ്രൻ , അലിഅക്ബർ, നാരായൺ, പി. ബാലകൃഷ്ണൻ, ഉള്ളൂർ എം. പരമേശ്വരൻ, ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ഇ.എൻ. നന്ദകുമാർ എന്നിവർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലിനാക്ക്് മെഷീൻ ഉദ്ഘാടനം കോഴിക്കോട്: എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാൻസർ റേഡിയേഷൻ തെറപ്പി സാങ്കേതികവിദ്യയായ ലിനാക്കി​െൻറ ആധുനിക മെഷീൻ ഡോ. ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.ഐഷ ഗുഹരാജ് മാധവൻനായരെ പൊന്നാടയണിയിച്ചു. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഇ. നാരായണൻകുട്ടി വാര്യർ, ഡോ. രവികുമാർ എന്നിവർ സംസാരിച്ചു. റേഡിയേഷൻ സേഫ്റ്റി ഓഫിസർ നിയാസ് പുഴക്കൽ ലിനാക്കിനെക്കുറിച്ച് വിശദീകരിച്ചു. ലിനാക്ക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലീനിയർ അക്സിലേറ്ററി​െൻറ ആധുനികമെഷീൻ പ്രവർത്തനം ആരംഭിക്കുന്നതോടെ റേഡിയേഷൻ ചികിത്സ രണ്ട് മിനിറ്റുകൊണ്ട് പൂർത്തിയാക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.