മെഡിക്കൽ സെൻറർ അടിച്ചുതകർത്തു

മെഡിക്കൽ കോളജ്: ഹർത്താലനുകൂലികൾ സർജിക്കൽ എക്യുപ്മ​െൻറ്സ് സ​െൻറർ അടിച്ചുതകർത്തു. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കേരള ഡയഗനോസ്റ്റിക് സ​െൻററാണ് വെള്ളിയാഴ്ച മൂന്നുമണിയോടെ ഹർത്താലനുകൂലികൾ അടിച്ചുതകർത്തത്. ശാസ്ത്രക്രിയ ഉപകരണ വിതരണക്കാരായ കടയുടമ ഹർത്താൽ ദിനത്തിൽ കട ശുചീകരിക്കുന്നതിനിടെ അഞ്ചുപേർ കയറി വരുകയും ഹർത്താലിന് കട തുറക്കുമോ എന്ന് ചോദിച്ച് കടയിൽ സൂക്ഷിച്ചിരുന്ന ഹെമറ്റോളജി അനലൈസർ, കമ്പ്യൂട്ടർ മോണിറ്റർ എന്നിവ നിലത്തേക്ക് വലിച്ചെറിയുകയും കടയുടെ ഗ്ലാസുകൾ തല്ലിത്തകർക്കുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞു. മൂന്നുലക്ഷത്തോളം വില വരുന്നതാണ് അനലൈസർ. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തി. ഏറെ നേരം കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ടാലറിയാമെന്ന് കടയുടമ ബഷീർ പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ആശുപത്രിക്ക് സമീപം ഹർത്താലനുകൂലികൾ അഴിഞ്ഞാടിയതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചു. പടം: Medical collage1,2.jpg കാപ്ഷൻ: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ഹർത്താലനുകൂലികൾ തകർത്ത കേരള ഡയഗനോസ്റ്റിക് സ​െൻറർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.