തിരുവള്ളൂർ: സി.പി.എം--ലീഗ് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ലീഗ് ഓഫിസിന് നേരെ ആക്രമണം. ചാനിയംകടവ് റോഡിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് നേർക്കാണ് അക്രമം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഓഫിസിന് നേരെ ബോംബെറിയുകയും തുടർന്ന് ഓഫിസ് തീവെക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വടകരയിൽ ഫയർഫോഴ്സിെൻറ രണ്ട് യൂനിറ്റ് സംഭവസ്ഥലത്തെത്തി തീ കെടുത്തി. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ഓഫിസിന് കാവലുണ്ടായിരുന്ന പൊലീസുകാരെ അകറ്റിയ ശേഷമാണ് അക്രമം അരങ്ങേറിയത്. തുടർന്ന് ബോംബെറിഞ്ഞ് ഓഫിസിെൻറ വാതിൽ തകർത്ത ശേഷം ഉള്ളിൽ കയറിയ അക്രമികൾ ഓഫിസിന് തീ വെക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ലീഗ് ഓഫിസിെൻറ പൂട്ട് ഒരു സംഘം ആളുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി നടന്ന സംഘർഷത്തിൽ ഓഫിസിെൻറ ജനൽചില്ലുകൾ തകർത്തിരുന്നു. വ്യാഴാഴ്ച രാത്രി സി.പി.എം ലോക്കൽ ഓഫിസിന് നേരെ ആക്രമണം നടന്നിരുന്നു. അടുത്തുള്ള ബസ് വെയ്റ്റിങ് ഷെഡും തകർക്കുകയുണ്ടായി. വടകര റോഡിലുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധത്തിനെതിരെയും ആക്രമണമുണ്ടായി. വ്യാഴാഴ്ച രാത്രി 11മണിയോടെ മുയിപ്പോത്ത് സ്വദേശി കോട്ടയുള്ള പറമ്പത്ത് മൊയ്തീൻ ഫൈസിക്ക് മർദമേറ്റു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത തിരുവള്ളൂർ പഞ്ചായത്ത് ഹർത്താൽ പൂർണമായിരുന്നു. സംഭവത്തോടനുബന്ധിച്ച് ഏതാനും പേരെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം അമർച്ച ചെയ്യാൻ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോട്ടോ- kz aya 01 തകർക്കപ്പെട്ട സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധം ഫോട്ടോ- kz aya 02 ആക്രമിക്കപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഫോട്ടോ- kz aya 03 ബസ് വെയ്റ്റിങ് ഷെഡ് തകർത്ത നിലയിൽ ഫോട്ടോ - kz aya 04 തകർക്കപ്പെട്ട ശിഹാബ് തങ്ങൾ സ്മാരക സൗധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.