കോഴിക്കോട്: എൽ.ഡി.എഫ് ഹർത്താലിൽ ജില്ലയിൽ പകുതിയോളം കെ.എസ്.ആർ.ടി.സി സർവിസുകൾ ഒാടിയില്ല. ഇതോടെ ഗ്രാമീണ മേഖലയിലെ യാത്രക്കാർ വലഞ്ഞു. 16 ജനുറം സർവിസുകൾ അടക്കം ജില്ലയിൽ 73 സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിൽ 37 സർവിസുകൾ മാത്രമാണ് ഒാടിയത്. ശേഷിക്കുന്ന 36 സർവിസുകൾ നിരത്തിലിറങ്ങിയില്ല. ഒാർഡിനറി സർവിസുകളാണ് ഏറെയും മുടങ്ങിയത്. അന്തർ സംസ്ഥാന സർവിസുകൾ മിക്കതും ഒാടി. അന്തർ ജില്ല സർവിസുകൾ ഒന്നിച്ച് പൊലീസ് സംരക്ഷണത്തിലാണ് നിരത്തിലിറക്കിയത്. കോഴിക്കോട്ടുനിന്ന് പോയ മൂന്ന് ബസുകൾക്കുനേരെ വടകരയിൽ കല്ലേറ് ഉണ്ടായതാണ് പ്രധാന അക്രമസംഭവം. കല്ലേറിൽ ബസിെൻറ ഗ്ലാസ് തകർന്നു. അപ്രതീക്ഷിത ഹർത്താൽ വിവരം അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനൽ, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം എന്നിവിടങ്ങളിലെ ബസ്സ്റ്റാൻഡുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ബസ് ലഭിച്ചത്. കർണാടക സർവിസുകളാണ് പലർക്കും ഉപകാരപ്പെട്ടത്. പുലർച്ച പ്രഖ്യാപിക്കപ്പെട്ട ഹർത്താലായതിനാൽ ഗ്രാമീണ മേഖലയിൽ പത്രങ്ങളിൽപോലും ഹർത്താൽ വിവരം ഉണ്ടായിരുന്നില്ല. ഇതാണ് മിക്ക യാത്രക്കാരെയും വലച്ചത്. ഫോേട്ടാ pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.