ജാതീയ വിവേചനം: സർവകക്ഷി കൂട്ടായ്മ വിളിക്കണം -സാംബവർ സൊസൈറ്റി കോഴിക്കോട്: പേരാമ്പ്ര ഗവ. വെൽെഫയർ സ്കൂൾ വിദ്യാർഥികൾ വർഷങ്ങളായി നേരിടുന്ന സാമൂഹികവും ജാതീയവുമായ വിവേചനത്തിനെതിരെ സർവകക്ഷി യോഗം വിളിച്ച് പരിഹാരം കാണണമെന്ന് കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാംബവ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ വർഷങ്ങളായി ഇതരമതത്തിലും ജാതിയിലും പെട്ടവരുടെ കുട്ടികളെ ചേർക്കാറില്ല. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനാ നേതാക്കളുടെ കുട്ടികളെ ഈ സ്കൂളിൽ ചേർത്ത് മാതൃക കാണിക്കണമെന്ന് സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. പാലക്കാട് ചക്ലിയ സമുദായം നേരിടുന്ന ജാതീയ വിവേചനത്തിനും എതിരെ പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ അധ്യക്ഷത വഹിച്ചു. മഹിള സമാജം ജില്ല പ്രസിഡൻറ് പി. സുജാത, ജില്ല സെക്രട്ടറി സി. സിന്ധു, കുഴിയിൽ വേലായുധൻ, പി. മോഹനൻ, കെ. ദേവയാനി, കെ.സി. സരോജ എന്നിവർ സംസാരിച്ചു. പി.ബി. ശ്രീധരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.