കോഴിക്കോട്: ചക്കിലിയൻ സമുദായാംഗങ്ങളുടെ പട്ടികജാതി സംവരണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര സാമൂഹിക നീതി മന്ത്രിക്കും സംസ്ഥാന സാമൂഹിക നീതി മന്ത്രി കെ.കെ ഷൈലജക്കും കത്തയച്ചു. കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന ചക്കിലിയൻ സമുദായാംഗങ്ങളിൽ മിക്കവരും 1950നു മുമ്പ് കുടിയേറിപ്പാർത്തവരാണെന്ന രേഖകൾ കൈവശമില്ലാത്തതിനാൽ അർഹമായ പട്ടികജാതി സംവരണാനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. ഇത് സബന്ധിച്ച് സംസ്ഥാന സർക്കാറിനും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനും അപേക്ഷകൾ സമർപ്പിച്ച് പാർലമെൻറിൽ വിഷയമുന്നയിച്ചിട്ടും തീരുമാനമാകാതെ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.