ജില്ല ഉപഭോക്​തൃഫോറം കെട്ടിടോദ്ഘാടനം 13ന്

കോഴിക്കോട്: ഉപഭോക്തൃതർക്കപരിഹാരഫോറത്തിനായി കുന്ദമംഗലം കാരന്തൂർ മർകസ് കോംപ്ലക്സിന് സമീപം നിർമിച്ച പുതിയ കെട്ടിടം ചൊവ്വാഴ്ച രാവിലെ 10ന് പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. നിലവിൽ സിവിൽ സ്റ്റേഷനിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഭക്ഷ്യപൊതുവിതരണവകുപ്പ് ഡയറക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡ്ഡി, സെക്രട്ടറി റാണി ജോർജ്, ജില്ലകലക്ടർ യു.വി. ജോസ് എന്നിവർ പങ്കെടുക്കും. ബോധവത്കരണ സെമിനാർ 12ന് കോഴിക്കോട്: ഏഴിമല ഐ.എൻ.എസ് സാമൂതിരിയുടെ കീഴിൽ ജൂൺ 12ന് രാവിലെ 11 മുതൽ 12.30 വരെ നാവികസേനയിലെ വിമുക്തഭടന്മാരുടെ വിധവകൾക്ക് ബോധവത്കരണ സെമിനാർ ജില്ല സൈനികക്ഷേമ ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തും. ജില്ലയിലെ എല്ലാ നാവികസേന വിമുക്തഭടന്മാരുടെ വിധവകളും സെമിനാറിൽ പങ്കെടുക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ : 0495-2771881.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.