വൃക്കരോഗികൾ സമരത്തിലേക്ക് കൽപറ്റ: കാരുണ്യഫണ്ടിെൻറ കുടിശ്ശികയായി ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് പദ്ധതിയിലൂടെ വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ജില്ല ആസ്ഥാനത്തെ സ്വകാര്യആശുപത്രി നിർത്തിവെച്ചതായി കിഡ്നി പേഷ്യൻറ് വെൽഫെയർ സൊസൈറ്റി ജില്ല പ്രസിഡൻറ് കെ.ടി. മുനീർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 28 ലക്ഷം രൂപ കൽപറ്റയിലെ സ്വകാര്യആശുപത്രിക്ക് കാരുണ്യപദ്ധതിയിലൂടെ ഡയാലിസിസ് ചെയ്ത ഇനത്തിൽ ലഭിക്കാനുണ്ടെന്നും അതിനാൽ തുടർന്ന് ഈ സൗകര്യം നൽകാൻ നിർവാഹമില്ലെന്നും കാണിച്ച് ആശുപത്രി അധികൃതർ കാരുണ്യ ബെനവലൻറ് ഫണ്ട് ഡയറക്ടർക്ക് നോട്ടീസ് അയച്ചതായും മുനീർ പറഞ്ഞു. തുക ലഭിച്ചാൽ ഡയാലിസിസ് സൗകര്യം തുടരുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഇത്രയും ഭീമമായ തുക ലഭിക്കാത്തത് ആശുപത്രിയുടെ നടത്തിപ്പിനെതന്നെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടിവന്നതെന്നും നോട്ടീസിൽ പറയുന്നുണ്ട്. ജില്ലയിലും ജില്ലക്കപ്പുറത്തുമുള്ള മറ്റു ആശുപത്രികളും ഇത്തരത്തിൽ കുടിശ്ശികയുെട പേരിൽ ഡയാലിസിസ് നൽകുന്നത് നിർത്തുകയാണ്. 2013 മുതൽ കൽപറ്റയിലെ സ്വകാര്യആശുപത്രിയിൽ കാരുണ്യപദ്ധതിയിൽ ഡയാലിസിസ് സൗകര്യം ലഭിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി പദ്ധതിയിൽ നിന്ന് തുകയൊന്നും ഇവർക്ക് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. എന്നാൽ, ആശുപത്രിയിലെ ചികിത്സപിഴവുമൂലം ഇവിടെ ഡയാലിസിസ് നടത്തുന്ന 25 ഒാളം രോഗികൾക്ക് ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇതിനാൽ മറ്റ് ആശുപത്രികളിൽ സ്വന്തം ചെലവിൽ പോലും ഡയാലിസിസ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇവർ ആരോപിക്കുന്നു. വൈറസ് ബാധിച്ചതിനാൽ മറ്റുസ്ഥലങ്ങളിൽ ഡയാലിസിസ് ചെയ്താൽ അവിടെ ഡയാലിസിസ് ചെയ്യുന്ന മറ്റുേരാഗികളിലേക്കും വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ ഇപ്പോൾ ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽതന്നെ അതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ആശുപത്രിക്കുനൽകാനുള്ള കുടിശ്ശിക തീർത്ത് പ്രശ്നം പരിഹരിക്കണമെന്ന് കാണിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഇതിനെതിരെ ജില്ലകലക്ടറേറ്റിനുമുന്നിൽ സമരം ആരംഭിക്കുമെന്നും ഇവർ അറിയിച്ചു. സൊസൈറ്റി ഭാരവാഹികളായ ടി. ബഷീർ, കെ.ഇ.എച്ച്. അബ്ദുല്ല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണമത്സരം ഇന്ന്് കല്‍പറ്റ: ഐ.എസ്.എം ജില്ലകമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ജില്ലതല ഖുര്‍ആന്‍ പാരായണ മത്സരം ശനിയാഴ്ച രാവിലെ 9.30 മുതല്‍ കല്‍പറ്റ വൈന്‍ഡ് വാലി റിസോര്‍ട്ടില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യകം മത്സരങ്ങളുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മാനന്തവാടി നഗരസഭ രാത്രിഭക്ഷണവിതരണപദ്ധതി കൂടുതല്‍ വിപുലമാക്കുന്നു മാനന്തവാടി-: ജില്ലആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കഴിഞ്ഞ പത്ത് വര്‍ഷമായി മാനന്തവാടി നഗരസഭ നടത്തിവരുന്ന രാത്രിഭക്ഷണവിതരണപദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നു. പ്രതിദിനം നൂറുകണക്കിന് ആളുകള്‍ക്കാണ് പദ്ധതിപ്രകാരം രാത്രിഭക്ഷണം വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനകീയവും സുമനസ്സുകളുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചതിെൻറ ഭാഗമായി പദ്ധതിനടത്തിപ്പിനായുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നതിെൻറ ഉദ്ഘാടനം നഗരസഭഅധ്യക്ഷൻ വി.ആര്‍. പ്രവീജ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയര്‍മാന്‍ ശാരദാസജീവൻ അധ്യക്ഷത വഹിച്ചു. പി.ടി. ബിജു, ലില്ലി കുര്യന്‍, ജേക്കബ് സെബാസ്റ്റ്യൻ, കെ.വി. ജുബൈര്‍, കണ്‍വീനര്‍ സി.പി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. FRIWDL6 നഗരസഭ ഭക്ഷണവിതരണപദ്ധതിയിൽ ഭക്ഷ്യോൽപന്നങ്ങൾ സ്വീകരിക്കുന്നതിെൻറ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ വി.ആർ. പ്രവീജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.