വ്യാപാരികളുടെ നോമ്പുതുറകൾ ശ്രദ്ധേയമാകുന്നു

മുക്കം: വ്യാപാരികളുടെ കൂട്ടായ്മയിൽ ഒരുക്കുന്ന നോമ്പുതുറകൾ സജീവം. നഗരങ്ങളിൽ റമദാൻ, പെരുന്നാൾ കച്ചവടത്തിരക്കിനിടയിൽ വ്യപാരികൾക്കും ജീവനക്കാർക്കും യാത്രക്കാർക്കും സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കുമെല്ലാം ആശ്വാസമാവുകയാണ് ഇത്തരം നോമ്പുതുറകൾ. നോമ്പുതുറ സമയമാകുന്നതോടെ കടകൾ താൽക്കാലികമായി അടച്ചിട്ട് വീടുകളിൽ പോയി നോമ്പ് തുറക്കുകയായിരുന്നു ആദ്യ പത്ത് വരെ. എന്നാൽ, പെരുന്നാൾ കച്ചവടം മുന്നിൽകണ്ട് ഇനിയുള്ള ദിവസങ്ങളിൽ കടകൾ രാത്രി വൈകിവരെ തുറന്നുകിടക്കും. എല്ലാ വർഷത്തെയുംപോലെ മുക്കം ടൗണിൽ വ്യാപാരികൾ വിപുലമായ സംവിധാനമാണ് നോമ്പുതുറക്ക് ഒരുക്കിയിരിക്കുന്നത്. ഇതിനായി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് മാളിക കോംപ്ലക്സിന് സമീപം ദിവസവും നോമ്പുതുറ സൗകര്യമുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മുക്കം കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ഇതി​െൻറ മാതൃകയിൽ ജില്ലയിലെ മറ്റ് ടൗണുകളിലും വ്യാപാരികളുടെ നോമ്പുതുറകൾ വ്യാപകമായിട്ടുണ്ട്. photo: Mkm1,2,3 ബസ്സ്റ്റാൻഡ് പരിസരത്ത് വ്യാപാരികൾ ഒരുക്കിയ നോമ്പുതുറ സംവിധാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.