ഒാടിക്കൊണ്ടിരിക്കുന്ന കാറിന്​ തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ചേമഞ്ചേരി: രാമനാട്ടുകര–വെങ്ങളം ബൈപാസിൽ കോരപ്പുഴ പാലത്തിൽവെച്ച് ഒാടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അപായമില്ലാതെ രക്ഷപ്പെട്ടു. പാലോറ മല സിഗ്നലിനുസമീപം മാനിഞ്ചേരി ഇസ്മാഇൗലി​െൻറ ഒാപൽ കോർപ കാറാണ് വെള്ളിയാഴ്ച വൈകീട്ട് 5.50ഒാടെ കത്തിയത്. കാറിൽ ഇസ്മാഇൗലിനെ കൂടാതെ മാതാവും മകനുമുണ്ടായിരുന്നു. കാട്ടിൽപീടികയിലെ ബന്ധുവീട്ടിലേക്ക് നോമ്പുതുറക്കാൻ േപാകുകയായിരുന്നു ഇവർ. കാർ ഒാടിക്കൊണ്ടിരിക്കെ എൻജിനിൽനിന്ന് പുക വരുന്നത് കണ്ട ഇസ്മാഇൗൽ റോഡരികിലേക്ക് മാറ്റി നിർത്തിയതിനാൽ ആളപായമുണ്ടായില്ല. കോഴിക്കോട് നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.