ബാലുശ്ശേരി: പുത്തൂർവട്ടം േകളോത്ത്കണ്ടി സജിതാ സുരേഷിെൻറ വീട്ടിൽ ശനിയാഴ്ച രാത്രി പിറന്ന ഇരട്ട ആട്ടിൻകുട്ടികളിലൊന്നിന് മനുഷ്യമുഖത്തോട് സാദൃശ്യം. ആട്ടിൻകുട്ടിയെ കാണാൻ നിരവധിയാളുകൾ എത്തി. ഉടൽ ആട്ടിൻകുട്ടിയുടേത് പോലെയാണെങ്കിലും തലഭാഗം നെറ്റിവരെ കറുത്ത രോമാവൃതമായാണുള്ളത്. വളർച്ചയെത്താത്ത മാംസളമായ മുഖഭാഗത്ത് രണ്ട് കണ്ണുകൾ ഒന്നിച്ചുകൂടിയ നിലയിലാണ്. ഭാരംകൊണ്ട് തല ഉയർത്താൻ കഴിയുന്നില്ല. മറ്റൊന്ന് സാധാരണ േപാലെയാണ്. ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി നാലുമാസം മുമ്പാണ് സജിതക്ക് മൂന്ന് ആടുകളെ ലഭിച്ചത്. ഗർഭപാത്രത്തിലുണ്ടായ തകരാറിലെ സ്വാഭാവിക അംഗവൈകല്യം മാത്രമാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ബാലുശ്ശേരി വെറ്ററിനറി ഡോക്ടർ പറഞ്ഞു. ആട്ടിൻകുട്ടിയെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ ആനിമൽ കെയർ സെൻററിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.