കോഴിക്കോട്: സർക്കാറിെൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും. പദ്മശ്രീ നേടിയ ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി ഗുരുക്കൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ ടി.പി. രാമകൃഷ്ണൻ, ഡോ. ടി.എം. തോമസ് െഎസക്, കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ എം.കെ. രാഘവൻ, എം.പി. വീരേന്ദ്രകുമാർ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.െഎ. ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിക്കും. പ്രശസ്ത വയലിന് കലാകാരി രൂപരേവതിയുടെ മ്യൂസിക് ഫ്യൂഷനോടു കൂടിയാണു ചടങ്ങ് ആരംഭിക്കുക. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, രഞ്ജിനി ജോസ് തുടങ്ങി 20 ഓളം കലാകാരന്മാരുടെ സംഗീതസന്ധ്യ അരങ്ങേറും. 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജാണ് സമാപനചടങ്ങിനായി ഒരുക്കിയത്. 5000 ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലും തയാറായി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സുഗമമായ ഗതാഗതത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിക്കുശേഷം ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മന്ത്രി ടി.പി. രാമകൃഷ്ണന് ചെയര്‍മാനും കലക്ടര്‍ യു.വി. ജോസ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.