കോഴിക്കോട്: മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിെൻറ ചുമരുകൾ കാടുപടർന്നിട്ടും വെട്ടിമാറ്റുന്നില്ല. കോഫിഹൗസിനു സമീപത്തെ മെൻസ് ഹോസ്റ്റൽ നാലിെൻറ ചുമരുകളിലാണ് സമീപത്തുനിന്നുള്ള വള്ളിപ്പടർപ്പുകൾ പടർന്നത്. ഒരുവശത്തെ ചുമരുമുഴുവൻ വള്ളിച്ചെടികൾ പടർന്ന് മറഞ്ഞിരിക്കുകയാണ്. മഴക്കാലമായതിനാൽ വള്ളിപ്പടർപ്പുകളിലൂടെ ഇഴജന്തുക്കൾ ഹോസ്റ്റലിനകത്തേക്ക് കടക്കുമെന്ന ഭീതിയിലാണ് ഇവിടെ താമസിക്കുന്നവർ. ജനലുകളിലൂടെയും വെൻറിലേറ്ററുകളിലൂടെയുമെല്ലാം വള്ളിപ്പടർപ്പുകൾ അകത്തേക്കെത്തുന്നുണ്ട്. 67 റൂമുകളിലായി രണ്ടുപേർ വീതമാണ് ഇവിടെ താമസിക്കുന്നത്. ഹോസ്റ്റലിെൻറ മിക്ക വശങ്ങളിലും കാടുമൂടിയിരിക്കുകയാണ്. ആരും താമസിക്കാത്ത ഭാഗമാണെങ്കിലും ഇവിടം നിരവധിപേർ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ഹോസ്റ്റൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അടുത്തദിവസം തന്നെ വെട്ടിമാറ്റുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹോസ്റ്റലിലെ താമസക്കാർ പറഞ്ഞു. കുറച്ചുമുമ്പ് പെൺകുട്ടികളുടെ ഹോസ്റ്റൽ നാലിെൻറ നടുത്തളത്തിലേക്ക് പാമ്പ് കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.