കോഴിക്കോട്: സമുദ്ര കാഴ്ചകളും പ്രതിഭാസങ്ങളും പരിചയപ്പെടുത്തി പ്ലാനറ്റേറിയത്തിൽ സമുദ്ര ഗാലറി ഒരുങ്ങുന്നു. അരക്കോടി രൂപ ചെലവിട്ട് തയാറാക്കുന്ന ഗാലറി ജൂലൈയോടെ പ്രവർത്തനസജ്ജമാവും. കടൽരഹസ്യങ്ങൾ കാണികൾക്ക് വിശദമാക്കാനായി 17 പ്രവർത്തന മാതൃകകളും തയാറാവുന്നുണ്ട്. വൻകര രൂപവത്കരണം ഘട്ടംഘട്ടമായി അറിയാനും സ്വിച്ച് അമർത്തി സൂനാമി കാണാനുമുള്ള സംവിധാനങ്ങളുമുണ്ട്. മുത്ത്, ചിപ്പി തുടങ്ങിയ സമുദ്രോൽപന്നങ്ങളുടെ പ്രദർശനവുമുണ്ടാകും. കഴിഞ്ഞ വർഷമാണ് സമുദ്ര ഗാലറിക്കായുള്ള പ്രാരംഭഘട്ട തയാറെടുപ്പുകൾ ആരംഭിക്കുന്നത്. ഇതോടൊപ്പം മറ്റു പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കാനൊരുങ്ങുകയാണ്. കഴിഞ്ഞവർഷം ശ്രദ്ധയാകർഷിച്ച ചോലനായ്ക്കർക്ക് വേണ്ടിയുള്ള പരിപാടി ഇൗ വർഷവും നടപ്പാക്കാനുള്ള ആലോചനയിലാണ് പ്ലാനറ്റേറിയം അധികൃതർ. കൂടാതെ, വയോധികർക്കായുള്ള കമ്പ്യൂട്ടർ പരിജ്ഞാന ക്ലാസുകളും വീട്ടമ്മമാർക്കുവേണ്ടിയുള്ള ശാസ്ത്ര ശിൽപശാലകളും കുട്ടികൾക്കായുള്ള ഇന്നവേഷൻ ഹബും പ്ലാനറ്റേറിയത്തിൽ നടന്നുവരുന്നു. കോട്ടയത്ത് പുരോഗമിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെൻററിെൻറ ചുമതലയും കോഴിക്കോട് പ്ലാനറ്റേറിയത്തിനാണ്. സമുദ്ര ഗാലറി തയാറായി കഴിഞ്ഞാലുടൻ സയൻസ് സെൻററിെൻറ പ്രവർത്തനങ്ങൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.