ഫറോക്ക്: കൊളത്തറ ചെറുപുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് രാസമാലിന്യം കലർന്നതിനാലെന്ന് പ്രാഥമിക റിപ്പോർട്ട്. രാസപദാർഥം കലർന്ന് പുഴയിലെ ജലത്തിെൻറ പി.എച്ച് മൂല്യം ഏഴിൽ താഴെ എത്തിയിട്ടുണ്ടെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിൽ കാണുന്നത്. ഇതിനെ തുടർന്ന് ജലത്തിലെ ഒാക്സിജൻ അളവു കുറഞ്ഞതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് നിഗമനം. ശാസ്ത്രജ്ഞരായ ഡോ. കലാധരൻ, ഡോ. അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജലം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ശേഷമേ ലഭ്യമാവൂ. സമീപത്തെ വ്യവസായ ശാലകളിൽനിന്നോ മറ്റോ രാസപദാർഥം മഴവെള്ളത്തിലൂടെ പുഴയിലേക്ക് ഒലിച്ച് എത്തിയതാകാമെന്നാണ് കരുതപ്പെടുന്നത്. പെരിയാറിൽ രാസപദാർഥങ്ങൾ കലർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാറുണ്ടെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു. അേതസമയം, സി. ഡബ്ല്യു.ആർ.എം നടത്തിയ ജലസാമ്പിളുകളുടെ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടും കോർപേറഷൻ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ടിലും പറയുന്നത് പുഴയിലെ വെള്ളം മലിനമായതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതെന്നാണ്. ജലത്തിൽ ബാക്ടീരിയയുടെയും ഹെവി മെറ്റൽസിെൻറയും അളവ് കൂടിയിട്ടുണ്ടെന്നും ഒാക്സിജൻ അളവ് കുറഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ റിപ്പോർട്ടും വ്യക്തമാക്കുന്നത്. വൻതോതിൽ മലിനജലം പുഴയിലേക്ക് എത്തിയാലാണ് വെള്ളത്തിന് വ്യതിയാനം സംഭവിക്കുക. സി.ഡബ്ല്യു.ആർ.എമ്മിെൻറ വിശദറിപ്പോർട്ടും തിങ്കളാഴ്ചക്കകം ലഭിക്കുമെന്നും കോർപറേഷൻ ഹെൽത്ത് ഒാഫിസർ ആർ.എസ് ഗോപകുമാർ അറിയിച്ചു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചത്ത മത്സ്യങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തിയതിെൻറ റിപ്പോർട്ടും നാലു ദിവസത്തിനകം ലഭിക്കും. ഇവരുടെയെല്ലാം വിശദമായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും ജില്ല ഭരണകൂടത്തിെൻറ തുടർ നടപടികളുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.