വടകര: പട്ടികജാതി വികസന വകുപ്പിെൻറ കീഴിൽ അഴിയൂരിൽ പ്രവർത്തിക്കുന്ന മോഡൽ െറസിഡൻഷ്യൽ സ്കൂൾ പൂട്ടിയ നടപടിക്കെതിരെ വടകര താലൂക്ക് വികസന സമിതിയോഗത്തിൽ രൂക്ഷവിമർശനം. സ്കൂളും ഹോസ്റ്റലും അടച്ചുപൂട്ടിയ നടപടി പിൻവലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രവേശന ദിവസംതന്നെ സ്കൂൾ അടച്ചുപൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ജനപ്രതിനിധികളും സമിതിയംഗങ്ങളും അഭിപ്രായപ്പെട്ടു. ഇതോടെ, പ്രശ്നം വകുപ്പ് മന്ത്രിയുടെയും പട്ടികജാതി വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയിൽപെടുത്താൻ യോഗത്തിൽ തീരുമാനമായി. ഈ സ്കൂളിന് സ്ഥിര സംവിധാനമായി മരുതോങ്കരയിലെ കോതോട് ആസൂത്രണം ചെയ്ത കെട്ടിട നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു. കുട്ടികളോട് കാസർകോട്, തൃശൂർ, എറണാകുളം ജില്ലകളിലെ മോഡൽ സ്കൂളിൽ പ്രവേശനം നൽകാനാണിപ്പോഴത്തെ നിർദേശം. ജില്ലയിലെ കുട്ടികളാണ് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത്. കുന്നുമ്മൽ എ.ഇ.ഒ ഓഫിസ് കുറ്റ്യാടി ഇറിഗേഷൻ വകുപ്പിെൻറ കീഴിലെ മൊകേരിയിലെ 15 സെൻറ് സ്ഥലത്തേക്ക് മാറ്റണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. താലൂക്ക് വികസന സമിതി യോഗത്തിൽനിന്നു ലഭിക്കുന്ന പരാതികൾക്ക് റൂറൽ എസ്.പി. ഓഫിസിൽനിന്നു മറുപടി ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നു. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും സുരക്ഷ മാനദണ്ഡങ്ങൾ മറികടന്ന് കുട്ടികളെ കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിെയടുക്കുമെന്ന് ആർ.ടി.ഒ അധികൃതർ യോഗത്തിൽ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ ടി.കെ. രാജൻ, എ.ടി. ശ്രീധരൻ, സമിതിയംഗങ്ങളായ ആർ. ഗോപാലൻ, പ്രദീപ് ചോമ്പാല, പി. സുരേഷ് ബാബു, പി.എം. അശോകൻ, സി.കെ. കരീം, ഇ.എം. ബാലകൃഷ്ണൻ, ടി.വി. ബാലകൃഷ്ണൻ, കളത്തിൽ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.