കോഴിക്കോട്: ‘മഴക്കൊയ്ത്തുത്സവം’പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് മഴക്കുഴികൾ നിർമിക്കുമെന്ന് സർവശിക്ഷ അഭിയാൻ അധികൃതർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ, മറ്റ് ജീവനക്കാർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, ബഹുജനസംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മഴക്കുഴികൾ നിർമിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 9.30ന് മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ശരാശരി 1.2 മീറ്റർ നീളവും 0.70 മീറ്റർ വീതിയും 0.60 മീറ്റർ ആഴവും കണക്കാക്കിയാണ് കുഴികൾ എടുക്കുന്നത്. ഇത്തരം ഒരു കുഴിയിൽ ശരാശരി 500 ലിറ്റർ മഴവെള്ളം ഒരു സമയം നിർത്താനാവുമെന്നും അധികൃതർ അറിയിച്ചു. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ എം. ജയകൃഷ്ണൻ, ജില്ല പ്രോഗ്രാം ഒാഫിസർമാരായ എ.െക. അബ്ദുൽ ഹക്കിം, വസീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.