ആശ്വാസമായി ഇഫ്​താർ സംഗമങ്ങൾ

കോഴിക്കോട്: റമദാനിലെ ഇഫ്താർ സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. പൊതു ഇടങ്ങളിലും പള്ളികളിലും സംഘടനകളും കമ്മിറ്റികളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ ഒരുക്കുന്ന ഇഫ്താർ സംഗമങ്ങളാണ് വിശ്വാസികൾക്ക് അനുഗ്രഹമാകുന്നത്. യാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് സംഗമങ്ങളിൽ നോമ്പുതുറക്ക് എത്തുന്നത്. ഇൗത്തപ്പഴം, വിവിധ പഴങ്ങൾ, സമൂസ, പൊക്കുവട, നാരങ്ങവെള്ളം, തരിക്കഞ്ഞി തുടങ്ങിയ സാധനങ്ങളടങ്ങിയ ലഘുതുറക്ക് പുറമെ ബിരിയാണിയും നെയ്ച്ചോറുമൊക്കെ നൽകുന്ന കമ്മിറ്റികളുമുണ്ട്. കോഴിക്കോട് നഗരത്തിലെ എല്ലാ പള്ളികളിലും നോമ്പു തുറക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഠായിതെരുവ് ഉൾപ്പെടെ വ്യാപാരകേന്ദ്രങ്ങളിൽ കച്ചവടക്കാർ സംഘടിച്ചും ദിവസവും ഇഫ്താർ ഒരുക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളുമൊക്കെയാണ് ഇഫ്താറുകൾ സ്പോൺസർ ചെയ്യുന്നത്. നിരവധി പേർക്ക് ആശ്വാസമേകുന്നതി​െൻറ പുണ്യമാണ് സ്പോൺസർമാർ ആഗ്രഹിക്കുന്നത്. നൂറുകണക്കിന് പേർ നോമ്പ് തുറക്കാനെത്തുന്ന പള്ളികളിൽ ഉച്ചക്കുതന്നെ ഇഫ്താറിനുള്ള ഒരുക്കം തുടങ്ങും. പഴങ്ങൾ മുറിക്കാനും ഇരിപ്പിടങ്ങൾ സജ്ജമാക്കാനുമെല്ലാം വളൻറിയർമാരും രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.