CLT MUST+കാരന്തൂർ മർകസ്: വിദ്യാർഥികളുടെ ആവശ്യത്തിൽ കഴമ്പുണ്ടെന്ന് ഹൈകോടതി (A) CLT MUST+ കാരന്തൂർ മർകസ്: വിദ്യാർഥികളുടെ ആവശ്യത്തിൽ കഴമ്പുണ്ടെന്ന് ഹൈകോടതി കൊച്ചി: കോഴിക്കോട് കാരന്തൂർ മർകസുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആവശ്യത്തിൽ കഴമ്പുണ്ടെന്ന് ഹൈകോടതി. കോളജിൽ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാർഥികൾ നടത്തുന്ന സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെൻറ് നൽകിയ ഹരജിയിൽ ഹൈകോടതി ഇടപെട്ടില്ല. വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും മർകസ് മാനേജ്മെൻറ് വഞ്ചിെച്ചന്നുമുള്ള വിദ്യാർഥികളുടെ വാദത്തിൽ കഴമ്പുണ്ടെന്നും ഡിവിഷൻ െബഞ്ച് വിലയിരുത്തി. തട്ടിപ്പിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എത്രയും വേഗം അന്വേഷിച്ച് മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു. സ്ഥാപനത്തിൽ എന്തെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്നും കോടതി പറഞ്ഞു. മേയ് 16ന് പൊലീസ് പ്രഥമവിവര റിപ്പോർട്ട് ഇട്ടെന്നും എന്നാൽ മർകസ് മാനേജ്മെൻറ് ചെയർമാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കേസ് രജിസ്റ്റർ ചെയ്തശേഷം വിദേശത്തേക്ക് പോയെന്നും സമരസമിതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള മാനേജ്മെൻറിെൻറ ഹരജി കോടതി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.