പ്രേവശനോത്സവം ആഘോഷമാക്കാനൊരുങ്ങി സ്കൂളുകൾ add with p3 school package കല്‍പറ്റ: ജില്ലയിലെ ആദ്യ എയ്ഡഡ് ഹൈടെക് വിദ്യാലയമായ കല്‍പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹൈടെക് ആകും. വ്യാഴാഴ്ച രാവിലെ 10ന് വിദ്യാലയത്തില്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടക്കും. ചടങ്ങില്‍ അക്ഷരകിരീടമണിഞ്ഞെത്തുന്ന നവാഗതര്‍തന്നെയാവും പ്രധാന അതിഥികൾ. വിദ്യാലയത്തിന് പുറത്തുനിന്ന് പി.ടി.എ അംഗങ്ങള്‍ പ്രത്യേകം തയാറാക്കിയ സ്‌കൂള്‍ അങ്കണത്തിലേക്ക് ഇവരെ ആനയിക്കും. തുടർന്ന് അക്ഷരമാലയണിയിച്ച് കുട്ടികളെ സ്വീകരിക്കും. വിദ്യയുടെ തിരുമുറ്റം അക്ഷരംകൊണ്ട് അലംകൃതമാക്കി മാറ്റാന്‍ നവാഗതര്‍ പ്രത്യേകം തയാറാക്കിയ ഔട്ട്‌ലൈനില്‍നിന്നുകൊണ്ട് അക്ഷരമുറ്റം തീര്‍ക്കും. ഈ അവസരത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ വകുപ്പിെൻറ പ്രവേശനോത്സവ ഗാനാലാപനവും കുട്ടികള്‍ അക്ഷരമുറ്റത്ത് അണിഞ്ഞ അക്ഷരങ്ങള്‍കൊണ്ട് ആഹ്ലാദനൃത്തം ചെയ്തും തുടർന്ന്് നല്ല നാളേക്കുവേണ്ടി ഒരായിരം പ്രതീക്ഷകളോടെ അക്ഷര ബലൂണുകള്‍ വാനലോകത്തേക്കുയര്‍ത്തും. ക്ലാസിലെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ ക്ലാസ്റൂമുകളിലൂടെ ലഭ്യമാവുന്ന ആദ്യാറിവുകള്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവത്തെ ഹൈടെക് ആക്കി മാറ്റുകതന്നെ ചെയ്യും. (പടം മാത്രം mst) WEDWDL17 തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ എൽ.എസ്.എസ് സ്കോളര്‍ഷിപ് നേടിയ വൈഷ്ണവ് പ്രകാശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.