മേപ്പാടി: േജ്യാതി പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഓഫിസ് കെട്ടിട നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി നടത്തി. പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ചേർന്ന കണ്‍വെന്‍ഷന്‍ സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാന്‍ സെയ്‌തലവി മുഖ്യപ്രഭാഷണം നടത്തി. വിജയകുമാരി, ഷംസുദ്ദീൻ, കെ.ജി. സുനില്‍, പി.കെ. മുരളീധരന്‍, ശ്രീധരന്‍ മേപ്പാടി, സി.എച്ച്. സുബൈർ എന്നിവർ സംസാരിച്ചു. തോമസ് മാസ്‌റ്റർ സ്വാഗതവും ജെയിംസ് നന്ദിയും പറഞ്ഞു. SATWDL12 സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു സമഗ്ര ഉൾപ്പെടുത്തൽ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപവത്കരിച്ചു കൽപറ്റ: കുടുംബശ്രീ ജില്ല മിഷൻ ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപവത്കരിച്ചു. ജില്ലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരായി ഇരുന്നൂറിലധികം പേരുണ്ടെന്നാണ് കണക്ക്. വിവിധയിടങ്ങളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുന്നതിലൂടെ കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കാനുമുതകുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിത അറിയിച്ചു. ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും താൽപര്യമുള്ളവർക്ക് വിവിധ സി.ഡി.എസുകളിൽ സൗകര്യമൊരുക്കും. സമൂഹത്തിെൻറ നാനാതുറയിലുള്ളവരുടെയും ഉൾപ്പെടുത്തൽ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച കാമ്പയിെൻറ ഭാഗമായാണ് ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപവത്കരണം. വയോധികർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിലും പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാൻ ജില്ല മിഷൻ പദ്ധതിയുണ്ട്. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും സംഘടനകളുമായി ബന്ധപ്പെട്ടും സ്വയം താൽപര്യപ്പെട്ട് വരുന്നവരെയും സംവിധാനത്തിൽ ഉൾപ്പെടുത്തും. പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുന്നവർക്ക് പ്രവർത്തന മൂലധനമായി ജില്ല മിഷൻ കോർപ്പസ്ഫണ്ട് അനുവദിക്കും. കൂടാതെ ഇവർക്കാവശ്യമായ കണക്കെഴുത്ത് പരിശീലനം, രജിസ്റ്ററുകൾ തുടങ്ങിയവയും വിതരണം ചെയ്യുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.