കരനെൽ കൃഷി കാണാൻ വിദ്യാർഥികൾ എത്തി

ഫറോക്ക്: പഠനത്തി​െൻറ ഭാഗമായി കരനെൽ കൃഷിയിടം സന്ദർശിച്ച് നല്ലൂർ ഗവൺമ​െൻറ് ഗണപത് യു.പി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ പരിസ്ഥിതി ക്ലബാണ് കരനെൽ കൃഷി കാണാനുള്ള പഠനയാത്രയൊരുക്കിയത്. കുട്ടികൾക്കൊപ്പം അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ ഫറോക്ക് അസിസ്റ്റൻറ് കൃഷി ഓഫിസർമാരയ രേവതി, ബീന എന്നിവരും ഉണ്ടായിരുന്നു. പറമ്പത്ത് കാവിലെ കെ. പ്രവീണി​െൻറ ഉടമസ്ഥതയിലുള്ള 20 സ​െൻറ് ഭൂമിയിലാണ് കേരള കർഷകസംഘം ഫറോക്ക് ഈസ്റ്റ് മേഖല കമ്മിറ്റി പ്രവർത്തകർ കരനെൽ കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് വിതച്ചത്. 90 ദിവസത്തിനു ശേഷം കൊയ്തെടുക്കാം. കുട്ടികൾക്കൊപ്പം അധ്യാപകരായ ടി.പി. ഷീജകുമാരി, മെറി റോസ്, മിജ്ന, സലാഹ്, പി.ടി.എ പ്രസിഡൻറ് സുധാകരൻ, വൈസ് പ്രസിഡൻറ് ജാഫർഖാൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.