കോഴിക്കോട്: മാധ്യമപ്രവർത്തകൻ നിസാർ ഒളവണ്ണ എഴുതിയ . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ, കെ. മുരളീധരൻ എം.എൽ.എ എന്നിവർക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ദേശീയരാഷ്്ട്രീയത്തെ സമ്പന്നമാക്കിയ െക. കരുണാകരനെപോലെ ദീർഘദർശിയായ നേതാവിെൻറ അഭാവമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വർഗീയ ഫാഷിസ്റ്റ് ശക്തികൾ അധികാരം െെകയാളുകയും രാജ്യം വ്യാപകമായി ന്യൂനപക്ഷ-ദലിത് പീഡനം തുടരുകയും ചെയ്യുന്ന സാഹചര്യം ചെറുതായി കാണേണ്ടതല്ലെന്നും തങ്ങൾ പറഞ്ഞു. വർഗീയത വേരൂന്നിയ കാലത്ത് കരുണാകരെൻറ മഹത്തായ പ്രവർത്തനങ്ങൾ വീണ്ടും ഒാർമിക്കപ്പെടുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. കരുണാകരെൻറ അസാന്നിധ്യത്തിലുള്ള കൊള്ളരുതായ്മകളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് കെ. ശങ്കരനാരായണൻ പറഞ്ഞു. ചടങ്ങിൽ ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ്, ഉമർ പാണ്ടികശാല, അഡ്വ. പി. ശങ്കരൻ, ടി.പി. അബ്ദുല്ലകോയ മദനി, ഫാദർ റവ. വിൻസൻറ് മോസസ്, പി.വി. ഗംഗാധരൻ, കമാൽ വരദൂർ, പി.െക. അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. സി.എൻ. ചേന്ദമംഗലം പുസ്തകം പരിചയപ്പെടുത്തി. ലിപി അക്ബർ ഉപഹാരസമർപ്പണം നടത്തി. ഡോ. എ.െഎ. അബ്ദുൽ മജീദ് സ്വാഗതവും എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു. photo: pk 0
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.