അധ്യാപക സംഗമം

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അധ്യാപകസംഗമം ജില്ലപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ, ജില്ല പഞ്ചായത്തംഗം ശ്രീജ പുല്ലരിക്കൽ, കെ.കെ. സൗദ, ടി.വി. സുധാകരൻ, സി. കൃഷ്ണദാസ്, എ.കെ. രജീഷ്, പി.ടി.എ പ്രസിഡൻറ് പി.പി. ഇസ്മായീൽ, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ.എം. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലത നള്ളിയിൽ സ്വാഗതവും ഗീത ചോലയിൽ നന്ദിയും പറഞ്ഞു. അനുശോചനയോഗം നന്തിബസാർ: മൂടാടി പാലക്കുളത്തെ ലീഗ് നേതാവ് കെ.വി. മൊയ്‌തീൻ സാഹിബി​െൻറ നിര്യാണത്തിൽ പാലക്കുളം ലീഗ് കമ്മിറ്റി അനുശോചിച്ചു. പൂളക്കണ്ടി മൂസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.പി. കരീം, സി.പി. സമദ്, പി.എം. ഖാലിദ്‌ഹാജി, യു.വി. മാധവൻ, കൊല്ലൻറവിടെ ഹമീദ്, റാഫി ദാരിമി, റശീദ്‌ കോളറാട്ടിൽ, ഊരാളത്തു റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.