വീടുകൾക്ക് ഭീഷണിയായ മരം മുറിച്ച് നീക്കിയില്ലെന്ന്

പെരുമണ്ണ: വീടുകൾക്ക് ഭീഷണിയായ തെങ്ങ് മുറിച്ച് മാറ്റണമെന്ന ഉത്തരവ് റവന്യൂ അധികൃതർ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. പെരുമണ്ണ മങ്ങോട്ട് താഴം കൃഷ്ണൻകുട്ടിയുെടയും സമീപത്തെ മറ്റ് വീടുകൾക്കുമാണ് തെങ്ങ് ഭീഷണിയാവുന്നത്. കായ്ഫലമില്ലാത്ത, വേര് പൊങ്ങിയ തെങ്ങ് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് കാട്ടി റവന്യൂഅധികൃതർക്ക് ഒരുവർഷം മുമ്പാണ് കൃഷ്ണൻകുട്ടി പരാതി നൽകിയത്. അേന്വഷണ റിപ്പോർട്ടിനെ തുടർന്ന് പരാതിക്കാര​െൻറ െചലവിൽ തെങ്ങ് മുറിച്ച് മാറ്റാൻ സബ് ഡിവിഷനൻ മജിസ്ട്രേറ്റ് കൂടിയായ ആർ.ഡി.ഒ ഉത്തരവിട്ടെങ്കിലും നടപ്പാക്കാൻ വില്ലേജ് ഓഫിസർ താൽപര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.