പറമ്പിൽബസാർ: ലക്ഷങ്ങൾ ചെലവഴിച്ച് ബസ്സ്റ്റാൻഡിൽ നിർമിച്ച ശൗചാലയം ഉപയോഗശൂന്യമാകുന്നു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പറമ്പിൽബസാർ ബസ്സ്റ്റാൻഡിൽ മൂന്നുവർഷംമുമ്പ് നിർമിച്ച ശൗചാലയമാണ് ഒരുദിവസം പോലും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയാതെ ഭിത്തികൾക്ക് വിള്ളൽ വീണ് തകരുന്നത്. സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ പ്രാഥമികാവശ്യങ്ങൾക്ക് പ്രയാസപ്പെടുന്നതൊഴിവാക്കാൻവേണ്ടി നിർമിച്ച പൊതുകേന്ദ്രമാണ് നശിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് തോടിന് ഒരുമീറ്റർ അകലത്തിൽ അശാസ്ത്രീയമായി ശൗചാലയത്തിെൻറ സെപ്റ്റിക്ടാങ്ക് നിർമിച്ചതാണ് അടച്ചുപൂട്ടലിന് കാരണമായത്. പഞ്ചായത്ത് തന്നെ തോട് കൈയേറി കരിങ്കൽകെട്ട് നിർമിച്ച് ശൗചാലയത്തിെൻറ ടാങ്ക് നിർമിച്ചതോടെ നാട്ടുകാർ പരാതിയുമായി എത്തുകയായിരുന്നു. കനാൽ ജലം മൂലം വേനൽക്കാലത്തുപോലും നിറഞ്ഞൊഴുകുന്ന തോടിന് സമീപത്ത് നൂറുകണക്കിന് കിണറുകൾ ഉണ്ടെന്നിരിക്കെയാണ് പഞ്ചായത്തിെൻറ ജനദ്രോഹ നടപടികൾ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസ് വെയിറ്റിങ്ഷെഡ് ഉൾപ്പെടെ അശാസ്ത്രീയമായ നിർമാണങ്ങളാണ് പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രിയാകുന്നതോടെ സാമൂഹികവിരുദ്ധർ അസാന്മാർഗിക പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് വിൽപനക്കും ബസ്സ്റ്റാൻഡ് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ടാക്സി ൈഡ്രവർമാർ പറയുന്നു. കെട്ടിടത്തിെൻറ ഭിത്തികളിൽ പല ഭാഗങ്ങളിലും വിള്ളൽ വീണിട്ടുമുണ്ട്. ശൗചാലയമില്ലാത്തതുമൂലം യാത്രക്കാരും വ്യാപാരികളും ഡ്രൈവർമാരുമെല്ലാം പ്രാഥമികാവശ്യങ്ങൾക്ക് പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവർക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ പറയുന്നു. photo f/ ku/parambil പറമ്പിൽബസാർ ബസ്സ്റ്റാൻഡിൽ നിർമിച്ച ശൗചാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.