പനിക്കാലത്ത്​ കൗൺസിലർമാർ കൂട്ടമായി ഡൽഹിയാത്രക്ക്​

പനിക്കാലത്ത് കൗൺസിലർമാർ കൂട്ടമായി ഡൽഹിയാത്രക്ക് നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ 48 കൗൺസിലർമാരുടെ യാത്ര കോഴിക്കോട്: നഗരത്തിൽ പനിയും ആരോഗ്യപ്രശ്നങ്ങളും വ്യാപിക്കുന്നതിനിടെ നഗരസഭ കൗൺസിലർമാർ കൂട്ടമായി ഡൽഹിയിലേക്ക് പഠനയാത്രക്കൊരുങ്ങുന്നു. ഡൽഹി, ചണ്ഡിഗഢ് തുടങ്ങിയ ഭാഗങ്ങളിൽ 10 ദിവസം നീളുന്ന പഠനയാത്ര ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. നഗരസഭ പൂർണ മാലിന്യമുക്തമായതായി ആഗസ്റ്റ് 15ന് പ്രഖ്യാപിക്കാനിരിക്കെയാണ് യാത്ര. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് കൗൺസിൽ കാലാവധിക്കുള്ളിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് യാത്ര. 48 കൗൺസിലർമാർ ഡെപ്യൂട്ടി മേയർ മീരാദർശകി​െൻറ നേതൃത്വത്തിൽ യാത്രപോവാനാണ് തീരുമാനം. സ്ഥിരം സമിതി ചെയർമാന്മാരും സംഘത്തിലുണ്ടാവും. യാത്രയിൽ പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പെങ്കടുക്കും. നഗരത്തിൽ പനിയടക്കം പകർച്ചവ്യാധികൾ വ്യാപകമായ അന്തരീക്ഷത്തിൽ തന്നെയാണ് യാത്രാപരിപാടി. ചണ്ഡിഗഢ് േപാലുള്ള മാതൃകാനഗരങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികൾ കാര്യങ്ങൾ മനസ്സിലാക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. ജനപ്രതിനിധികളുടെ മാനസികോല്ലാസവും കൂട്ടായ്മവളർത്തലും ഉന്നമാണ്. കർക്കടകത്തിലെ രോഗാതുരമായ സാഹചര്യത്തിൽ വാർഡ് തലത്തിൽ ഒാടകൾ വൃത്തിയാക്കുന്നതും ബോധവത്കരണ ക്ലാസുകൾ നടത്തേണ്ടതും മറ്റും ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാണ്. വെള്ളയിൽ മേഖലയിൽ തദ്ദേശവാസികളിൽ രണ്ടുപേർ മലമ്പനി പിടിപെട്ട് മരിച്ചത് ആശങ്കയുയർത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരത്തിലെ ഒാടകളിൽ നിന്ന് മാലിന്യം നീക്കുന്നത് പൂർണമായി വിജയിക്കാത്തതിനാൽ ഇത്തവണ കരാറുകാരെ െവച്ച് പ്രധാനറോഡുകളിലെ ഒാടകളിൽ നിന്ന് മാലിന്യം നീക്കിവരുകയാണ്. തുറന്നിട്ട ഒാടകൾ അപകടഭീതി പരത്തുന്ന അവസ്ഥയും തുടരുകയാണ്. ഇവക്കിടയിലാണ് ജനപ്രതിനിധികളുടെ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.