തെങ്ങിലക്കടവിൽ ​ൈപപ്പ്​ ലൈനിൽ ചോർച്ച; നഗരത്തിൽ ഇന്ന്​ ജലവിതരണം ഭാഗികമായി മുടങ്ങും

മാവൂർ: കൂളിമാട് ജലശുദ്ധീകരണ പ്ലാൻറിൽനിന്ന് മെഡിക്കൽ കോളജിലേക്കും നഗരത്തി​െൻറ മറ്റ് ഭാഗത്തേക്കും ശുദ്ധജലമെത്തിക്കുന്ന പൈപ്പ്ലൈനിൽ തെങ്ങിലക്കടവിൽ വൻചോർച്ച. ശനിയാഴ്ച അർധരാത്രിയാണ് പൈപ്പ് ചോർന്നുതുടങ്ങിയത്. ഞായറാഴ്ച രാവിലെ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തിയെങ്കിലും പമ്പിങ് നിർത്തിവെക്കാതെ നന്നാക്കാൻ കഴിയില്ലെന്ന കാരണത്താൽ അറ്റകുറ്റപ്പണി തിങ്കളാഴ്ചത്തേക്കുമാറ്റി. പമ്പ് ചെയ്യുന്ന ജലത്തി​െൻറ മൂന്നിൽ രണ്ടുഭാഗം മാത്രമാണ് ഞായറാഴ്ച നഗരത്തിലേക്ക് എത്തിയത്. പമ്പിങ് നിർത്തിവെക്കുന്നത് മെഡിക്കൽകോളജ് ആശുപത്രിയിലടക്കം ജലവിതരണം തടസ്സപ്പെടാനിടയാകുമെന്നതിനാലാണ് പ്രവൃത്തി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. തിങ്കളാഴ്ച പമ്പിങ് നിർത്തിവെക്കുന്നതോടെ മെഡിക്കൽ കോളജിലും നഗരത്തി​െൻറ ചിലഭാഗങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. കൂളിമാട് പ്ലാൻറിൽ സ്റ്റേജ് രണ്ടിൽനിന്നുള്ള 750 എം.എം കാസ്റ്റ് അയൺ പൈപ്പാണ് തെങ്ങിലക്കടവിൽ ചെറുപുഴക്ക് സമീപം ചോരുന്നത്. വൻതോതിൽ കുതിച്ചുചാടിയ ജലം തെങ്ങിലക്കടവ് മസ്ജിദിനുപിന്നിലുള്ള പറമ്പിൽ നിറഞ്ഞിരിക്കുകയാണ്. 700 എം.എം ഹൈ ഡെൻസിറ്റി പോളി എത്ലിൻ പൈപ്പ് ലൈനുകളായി വേർതിരിയുന്ന ചേംബറിനു തൊട്ടുമുന്നിലാണ് ചോർച്ച. തിങ്കളാഴ്ച രാവിലെ ഫേറാക്കിൽനിന്ന് വിദഗ്ധതൊഴിലാളികൾ സ്ഥലത്തെത്തും. പമ്പിങ് നിർത്തി ജലവിതാനം താഴ്ന്നാൽ മാത്രമേ ചോർച്ചയുടെ കാരണവും പൈപ്പ് പൊട്ടിയിട്ടുണ്ടോയെന്നും വ്യക്തമാകൂ. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബിജു, അസി. എൻജിനീയർ വിനോദ് എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.