കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കാരശ്ശേരി കക്കാട് മുഹമ്മദി(23) നെയാണ് മുക്കം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് 25 ഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെജി, എൻ. ശ്രീശാന്ത്, വി.പി. ശിവദാസൻ, എക്സൈസ് ൈഡ്രവർ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.