താമരശ്ശേരിയുടെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കും -കാരാട്ട് റസാഖ് എം.എൽ.എ താമരശ്ശേരി: പഞ്ചായത്തിെൻറ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. താമരശ്ശേരി പഞ്ചായത്തിെൻറ സമഗ്ര വികസനം ലക്ഷ്യംവെച്ച് എം.എൽ.എയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് വികസന സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താമരശ്ശേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വിദഗ്ധ സമിതികളുമായി കൂടിയാലോചിച്ച് ബൈപാസ് റോഡും മേല്‍പാലവും നിര്‍മിക്കാനാവശ്യമായ ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയ പിന്തുണയാണ് ആവശ്യം. ഇത്തരം വികസന സമിതികള്‍ ഗ്രാമ പഞ്ചായത്തുകളുടെ വികസന കാര്യങ്ങളിലുള്ള ഇടപെടലുകളാണെന്ന യു.ഡി.എഫ് ആരോപണം അദ്ദേഹം നിഷേധിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സമിതി ഭാരവാഹികളായി എ. രാഘവന്‍ മാസ്റ്റര്‍ (ചെയർ), സി.ടി. ടോം (ജന. കൺ), എ.പി. മുസ്തഫ (ട്രഷ) എന്നിവരടങ്ങുന്ന 29 അംഗ വികസന സമിതിക്ക് രൂപം നല്‍കി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എ. രാഘവന്‍ മാസ്റ്റർ, കെ. സദാനന്ദന്‍, ഗിരീഷ് തേവള്ളി, പി.എം. ജയേഷ്, ടി.കെ. തങ്കപ്പൻ മാസ്റ്റർ, അമീര്‍ മുഹമ്മദ് ഷാജി, കെ.ടി.എച്ച്. ഹംസ, ഹുസൈൻ കാരാടി, ബിന്ദു ആനന്ദ്, എ.പി. സജിത്, കണ്ടിയില്‍ മുഹമ്മദ്, വി. കുഞ്ഞിരാമൻ, അഡ്വ. ജോസഫ് മാത്യു, അസീസ് അവേലം, സലീം കാരാടി, എ.പി. ചന്തു മാസ്റ്റർ, സി.ടി. ടോം, മാര്‍ട്ടിന്‍ തോമസ്, ടി.പി. ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. എ.പി. മുസ്തഫ സ്വാഗതവും റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു. ജനകീയ ഡോക്ടര്‍ക്ക് നാടിെൻറ യാത്രയയപ്പ് താമരശ്ശേരി: ഏഴു വര്‍ഷക്കാലം കൂടത്തായി ഗവ. ആശുപത്രിയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടര്‍ എ.പി. ബിനോയ്‌ക്ക് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.ജെ. മനു അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുറഹിമാന്‍ മാസ്റ്റർ, ഫാത്തിമ വടക്കിനിക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. രാധാമണി ടീച്ചർ, കെ.കെ. രാധാകൃഷ്ണൻ, ടി.ടി. മനോജ്, ഷൈനി ബാബു, ഗിരിജ സുമോദ് കുമാർ, കെ. ബാലൻ, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, ടി. ഇബ്രാഹീം, കെ.ടി. ദേവദാസൻ, പി.സി. മോയിന്‍കുട്ടി, എ.കെ. കാദിരി ഹാജി, സി.കെ. കുട്ടിഹസ്സൻ, കെ. കരുണാകരന്‍ മാസ്റ്റർ, പി.പി. ജുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ബിനോയ് മറുപടി പ്രസംഗം നടത്തി. വാര്‍ഡ് മെംബര്‍ കെ.പി. കുഞ്ഞമ്മദ് സ്വാഗതവും പി.കെ. രാമന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.