കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യന്ത്രം തകരാറിലായതിനെത്തുടർന്ന് രോഗികൾ ദുരിതത്തിൽ. പ്രവർത്തിച്ചുകൊണ്ടിരിക്കെ ബുധനാഴ്ച രാവിലെയാണ് യന്ത്രം തകരാറിലായത്. വൈകീട്ടത്തേക്ക് പ്രവർത്തനക്ഷമമാവുമെന്നറിയിച്ചെങ്കിലും നേരെയായില്ല. ഇതേത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. ദിവസവും 200ഓളം പേരാണ് ഈ യന്ത്രത്തെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും സ്കാനിങ് സെൻററുകളിലും1500 രൂപയെങ്കിലും നൽകേണ്ടിടത്ത് മെഡിക്കൽ കോളജിൽ സ്കാനിങ് ചാർജായി നൽകേണ്ടത് 700 രൂപയാണ്. ആശുപത്രിപരിസരത്തെ ഏക സ്വകാര്യ സ്കാനിങ് സെൻറർ ഉച്ചവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇക്കാരണത്താൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉൾെപ്പടെ നഗരത്തിേലക്ക് കൊണ്ടുപോവേണ്ടിവരുകയാണ്. സ്കാനിങ് യന്ത്രത്തിലെ ബോർഡിലെ തകരാറാണ് പ്രവർത്തനം നിലക്കാൻ കാരണമെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. ജർമനിയിൽനിന്ന് ഈ ബോർഡ് ഇറക്കുമതി ചെയ്യണം. മൂന്നു ദിവസത്തിനുള്ളിൽ എത്തിച്ച് പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജിലെ സ്കാനിങ് സെൻറർ തകരാറിലാവുന്നത് തുടർക്കഥയാവുകയാണ്. കുറച്ചുമാസങ്ങൾക്കുമുമ്പും ഏറെ ദിവസം തകരാറിലായിക്കിടന്നത് രോഗികൾക്കിടയിൽ ബുദ്ധിമുട്ടിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.