മാവൂർ: ജി.എം.യു.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് വിളിച്ചുചേർത്ത യോഗത്തിലാണ് ഫണ്ടിന് ഭരണാനുമതി ലഭിച്ചത്. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ആറ് ക്ലാസ്മുറികളുള്ള ഇരുനില കെട്ടിടം പണിതിരുന്നു. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മൂന്നു നിലയിലുള്ള കെട്ടിടമാണ് പണിയുക. രണ്ടു വർഷംകൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കുന്ന വിധമാണ് പദ്ധതി തയാറാക്കിയത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ പ്രത്യേക താൽപര്യപ്രകാരമാണ് പുതിയ കെട്ടിടത്തിന് പദ്ധതി സമർപ്പിച്ചത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എസ്.എം.സി പ്രസിഡൻറ് വളപ്പിൽ നാസറും പ്രധാനാധ്യാപകൻ എം. മധുവും പെങ്കടുത്തു. ചെറൂപ്പയിൽ പട്ടിക വിഭാഗത്തിന് ചെറുകിട ഉൽപാദന-വിപണനേകന്ദ്രം വരുന്നു മാവൂർ: പട്ടിക വിഭാഗം വനിതകൾക്കുവേണ്ടി ചെറൂപ്പയിൽ ചെറുകിട ഉൽപാദന-വിപണന കേന്ദ്രം വരുന്നു. ചെറൂപ്പ-കുറ്റിക്കടവ് റോഡിൽ നേരത്തേ ഖാദി നൂൽനൂൽപുകേന്ദ്രം പ്രവർത്തിച്ച കെട്ടിടം പൊളിച്ച സ്ഥലത്താണ് ഇതിനായി കെട്ടിടം പണിയുക. വിപുലമായ കെട്ടിടം പണിയുന്നതിന് േബ്ലാക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചു. പട്ടിക വിഭാഗം വനിതകൾ നിർമിക്കുന്ന സാധനങ്ങളുടെയും കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെയും വിപണനം മാത്രം ലക്ഷ്യമാക്കിയുള്ള കേന്ദ്രമായിരുന്നു ഇൗ സ്ഥലത്ത് നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനായി രണ്ടു തവണയായി 15 ലക്ഷവും അനുവദിച്ചിരുന്നു. എന്നാൽ, വിപണനത്തിനു പുറമെ ചെറുകിട ഉൽപാദന കേന്ദ്രവുംകൂടി തുടങ്ങാവുന്നവിധം കെട്ടിടം വിപുലീകരിക്കാൻ േബ്ലാക്ക് പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കാനുള്ള പരിശോധന നടന്നു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, േബ്ലാക്ക് അംഗം രവികുമാർ പനോളി, ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ, അസി. എൻജിനീയർ വൈ. നീബ, ഒാവർസിയർ സി. രഞ്ജിനി എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.