കൊടുവള്ളി: കോഴിക്കോടുനിന്ന് മെഡിക്കൽ കോളജ്, കുന്ദമംഗലം, പടനിലം, ആരാമ്പ്രം വഴി മറിവീട്ടിൽതാഴത്തേക്ക് 15 വർഷത്തോളം ലാഭകരമായി സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന് മറിവീട്ടിൽതാഴം കലിംഗ സ്വയംസഹായ സംഘം ആവശ്യപ്പെട്ടു. കിഴക്കോത്ത് പഞ്ചായത്തിലുള്ളവർക്ക് മെഡിക്കൽ കോളജുമായി ബന്ധപ്പെടാൻ ഈ സർവിസ് ഉപകാരപ്രദമാണ്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിവേദനം നൽകും. സി. സദാനന്ദൻ നായർ അധ്യക്ഷത വഹിച്ചു. സി.പി. സുരേഷ്ബാബു, കെ. ഭാസ്കരൻ, കെ.സി. മുഹമ്മദ്, എം. രാേജന്ദ്രൻ, സി.കെ. ദേവരാജൻ, എം. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. തോടിെൻറ കൈവരി തകര്‍ന്നത് മദ്റസക്ക് ഭീഷണിയാവുന്നു കൊടുവള്ളി: തോടിെൻറ കൈവരി തകര്‍ന്നത് മദ്റസക്ക് ഭീഷണിയാവുന്നു. ആവിലോറ പറക്കുന്ന്‍ വഴി പൂനൂര്‍ പുഴയിലേക്ക് എത്തുന്ന മരപ്പാലം തോട് ഇടിഞ്ഞതാണ് മദ്റസക്ക് ഭീഷണിയായിരിക്കുന്നത്. മദ്റസക്ക് മുന്‍വശത്തുകൂടി ഒഴുകുന്ന തോടിെൻറ കൈവരി കെട്ടിയില്ലെങ്കില്‍ കെട്ടിടം അപകടപ്പെടുന്ന സ്ഥിതിയാണ്. സുരക്ഷക്ക് നടപടി ആവശ്യപ്പെട്ട് എസ്.എം.എ നേതാക്കള്‍ എം.കെ. രാഘവന്‍ എം.പി, സ്ഥലം എം.എൽ.എ കാരാട്ട് റസാഖ് എന്നിവര്‍ക്ക് നിവേദനം നല്‍കി. എസ്.എം.എ മേഖല പ്രസിഡൻറ് കൊയിലാട്ട് തങ്ങൾ, ജില്ല സെക്രട്ടറി എ.കെ.സി. മുഹമ്മദ് ഫൈസി, വി.പി. അലി ഫൈസി, അബ്ദുറഹ്മാന്‍ സഖാഫി കല്‍ത്തറ, ഹുസൈന്‍ സഖാഫി, കെ.പി. അഹ്മദ്കുട്ടി, ഇമ്പിച്ചി മമ്മദ് ഹാജി, എ.കെ. അബ്ദുറസാഖ്, മൂഴിക്കല്‍ അബ്ദുറസാഖ്, ആലുങ്ങൽ മുഹമ്മദ് ഹാജി, അബ്ദുസ്സലാം, കെ. മൊയ്തീന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പി.എസ്.സി കോച്ചിങ് ക്ലാസ് കൊടുവള്ളി: മടവൂർ മുട്ടാഞ്ചേരി ജ്ഞാനപോഷിണി വായനശാല ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ പി.എസ്.സി പരീക്ഷാർഥികൾക്ക് കോച്ചിങ് ക്ലാസ് നടത്തി. പഞ്ചായത്ത് മെംബർ ഷൈനി കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രജീഷ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. സി.കെ. സുരേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.