പുതുപ്പാടി ഭൂസമരത്തിന് പിന്തുണയുമായി ജനാധിപത്യ കേരള കോൺഗ്രസ്​

താമരശ്ശേരി: പുതുപ്പാടി സര്‍വകക്ഷി ഭൂസംരക്ഷണസമിതി നടത്തുന്ന നിരാഹാരസമരത്തിന്‌ ജനാധിപത്യ കേരള കോൺഗ്രസ് പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൈവശക്കാര്‍ക്കനുകൂലമായി കോടതിവിധി നിലവിലിരിക്കെ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ മേല്‍പറഞ്ഞ കോടതിവിധി മനഃപൂര്‍വം മറച്ചുവെച്ച് കര്‍ഷകരെയും കൈവശക്കാരെയും നികുതി അടക്കാനും ക്രയവിക്രയം ചെയ്യാനും സമ്മതിക്കാതെ ദ്രോഹിക്കുന്ന നടപടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എ.ടി. രാജു, കര്‍ഷക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കളത്തിങ്കൽ, ജില്ല വൈസ് പ്രസിഡൻറ് പി.പി. ജോയി, ജില്ല സെക്രട്ടറി ജോണി പ്ലാക്കാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ വിത്സണ്‍ പുല്ലുവേലിൽ, ഷിനോയ് അടക്കാപ്പാറ, സി.സി. തോമസ്‌ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.