ജില്ലതല വിജയികളെ അനുമോദിച്ചു

കൊടിയത്തൂർ: ഖുർആൻ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ജില്ലതല ലേൺ ഖുർആൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വാദിറഹ്മ വിദ്യാർഥികളായ ഹനീൻ ബിൻ ഹബീബ്, ഹാദിയ എന്നിവരെ സ്കൂൾ മാനേജ്മ​െൻറും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ എം. നാസർ, പി. അബ്ദുറഷീദ്, രഞ്ജുഷ, ഹഫ്സത്ത്, ബിന്ദുമോൾ എന്നിവർ സംസാരിച്ചു. പശുവളർത്തലിന് ധനസഹായവുമായി കൊടിയത്തൂർ സഹകരണ ബാങ്ക് കൊടിയത്തൂർ: സർവിസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സുസ്ഥിര കാർഷിക വികസന പദ്ധതിയായ സുരക്ഷിത 2030​െൻറ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പരിധിയിൽ പശുവളർത്തൽ, കിടാരി വളർത്തൽ എന്നിവക്ക് നബാർഡി​െൻറ െഡയറി എൻറർപ്രണർഷിപ് െഡവലപ്മ​െൻറ് സ്കീം പ്രകാരം കർഷകർക്ക് വായ്പ ലഭ്യമാക്കുന്നു. സംഘമായോ വ്യക്തിപരമായോ വായ്പ ലഭിക്കും. പദ്ധതി വിശദീകരണ യോഗം പ്രസിഡൻറ് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ക്ഷീരവികസന ട്രെയിനിങ് സ​െൻറർ പ്രിൻസിപ്പൽ എം. പ്രകാശ് പദ്ധതി വിശദീകരിച്ചു. എ.സി. നിസാർ ബാബു അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ നായർ, ക്ഷീരസംഘം പ്രതിനിധികളായ ടി.കെ. ജാഫർ, പി.സി. രഘുപ്രസാദ്, ഇ. വേലായുധൻ നായർ, അനിൽ കുമാർ, സിന്ധു രാജൻ, റീന ബോബൻ, അസ്മാബി പരപ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.