കുന്ദമംഗലം: പഞ്ചായത്ത് പ്രസിഡൻറ് മുസ്ലിം ലീഗിലെ ടി.കെ. സീനത്ത് രാജിവെച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി. യു.ഡി.എഫിന് മേധാവിത്വമുള്ള പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം മുസ്ലിം ലീഗിനാണെന്ന് ധാരണയുണ്ടായിരുന്നു. പ്രസിഡൻറ് സ്ഥാനം വനിതകൾക്ക് സംവരണംചെയ്ത ഇവിടെ മുസ്ലിം ലീഗിലെ നാല് വനിത അംഗങ്ങളിൽ സീനിയറായ ടി.കെ. സീനത്തിന് നറുക്ക് വീഴുകയായിരുന്നു. പാർട്ടിയുണ്ടാക്കിയ ചില ധാരണകൾ നടപ്പിൽവരുത്താനാണ് കഴിഞ്ഞ ഒന്നര വർഷമായി പ്രസിഡൻറായ ടി.കെ. സീനത്തിനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ വാർത്തക്കുറിപ്പിൽ പറഞ്ഞു. അടുത്തയാളെ തീരുമാനിച്ചിട്ടില്ല. 23 വാർഡുകളുള്ള കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 15ഉം (ലീഗ്- എട്ട്, കോൺ-ആറ്, ജെ.ഡി.യു-1) എൽ.ഡി.എഫിന് എട്ടും (സി.പി.െഎ-7, സി.പി.എം സ്വത-1) അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.