ബേപ്പൂർ ബസ്​സ്​റ്റാൻഡ്​ ശൗചാലയം 'വെളിച്ചം' കാണുമോ?

ബേപ്പൂർ ബസ്സ്റ്റാൻഡ് ശൗചാലയം 'വെളിച്ചം' കാണുമോ? ബേപ്പൂർ: ബേപ്പൂർ ബസ്സ്റ്റാൻഡിലെ ശൗചാലയം ഉദ്ഘാടനം കഴിഞ്ഞ് 12 വർഷമായിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ്. നടത്തിപ്പുകാരായ കരാറുകാർ കോർപറേഷനിൽ നിരവധി തവണ പരാതിയുമായി സമീപിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. ഉദ്ഘാടന സമയത്ത് തന്നെ വയറിങ് ജോലികളെല്ലാം പൂർത്തീകരിച്ച് കഴിഞ്ഞതാണ്. വെളിച്ചമില്ലാത്ത കാരണത്താൽ നടത്തിപ്പുകാർ വൈകുന്നേരമാകുേമ്പാഴേക്ക് ശൗചാലയം അടച്ച് സ്ഥലം വിടുകയാണ്. ഇത് കാരണം നിരവധി യാത്രക്കാരും ബസ് തൊഴിലാളികളും കാര്യസാധ്യത്തിന് നട്ടം തിരിയുകയാണ്. മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കംഫർട്ട് സ്റ്റേഷൻ. 2004--05 വർഷത്തിൽ കേരള വികസന പദ്ധതിയായ 'സമ്പൂർണ ശുചിത്വ യജ്ഞം - സാമൂഹ്യ ശുചിത്വ സമുച്ചയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ നിർമിച്ചതാണിത്. 2005 ആഗസ്റ്റ് 24നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 65 ബസുകൾ ഇവിടെ നിന്ന് സർവിസ് നടത്തുന്നുണ്ട്. 250-ൽ അധികം ബസ്‌ ജീവനക്കാരും അതിലേറെ യാത്രക്കാരും ഉപയോഗിക്കുന്ന ഈ ശൗചാലയം എന്ന് വെളിച്ചം കാണുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.