കേരള സോപ്സ് തൊഴിലാളികൾ പണിമുടക്കി

കോഴിക്കോട്: മാനേജ്മ​െൻറി​െൻറ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കേരള സോപ്സ് എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ കമ്പനിപ്പടിക്കൽ ധർണ നടത്തി. ഏഴു വർഷത്തിലധികമായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, തൊഴിലാളികളുടെ മാസശമ്പളത്തിൽനിന്ന് കമീഷൻ പറ്റുന്ന ക്രൂരത അവസാനിപ്പിക്കുക, കോഴിക്കോടി​െൻറ പൈതൃക സ്ഥാപനമായ കേരള സോപ്സിനെ പൊതുമേഖലയിൽ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂനിയ​െൻറ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളികളും പണിമുടക്കിയത്. ധർണ സി.െഎ.ടി.യു ജില്ല ട്രഷറർ ടി. ദാസൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ലക്ഷ്മണൻ, സി.പി. സുലൈമാൻ, എൻ.സി. അഹമ്മദ്, ചന്ദ്രശേഖരൻ, രവി പറശ്ശേരി എന്നിവർ സംസാരിച്ചു. കെ.വി. വിജീഷ് അധ്യക്ഷത വഹിച്ചു. എം.എം. സുഭീഷ് സ്വാഗതവും ട്രഷറർ ജി.കെ. പ്രജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.