നട്ടെല്ലിന് ക്ഷതമേറ്റ നിര്‍ധനയുവാവ് സഹായം തേടുന്നു

നട്ടെല്ലിന് ക്ഷതമേറ്റ നിര്‍ധനയുവാവ് സഹായം തേടുന്നു താമരശ്ശേരി: മതിലില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടമായ യുവാവ് കാരുണ്യം തേടുന്നു. ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ പുളിയക്കോട്ടുകുന്നുമ്മല്‍ ബാബുവാണ് (45) ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. പ്രായാധിക്യമുള്ള മാതാവും കൊച്ചുകുട്ടിയും ഭാര്യയുമടങ്ങുന്ന നിര്‍ധനകുടുംബത്തി‍​െൻറ ഏക ആശ്രയമായിരുന്നു ബാബു. കിടപ്പിലായതോടെ ഈ കുടുംബം വലിയ പ്രതിസന്ധിയിലാണ്. ബാബുവി‍​െൻറ വിദഗ്ധ ചികിത്സക്കും കുടുംബത്തെ സഹായിക്കാനും വേണ്ടി എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.കെ. സുധീര്‍ കുമാര്‍ ചെയര്‍മാനും എന്‍.വി. രാജന്‍ കണ്‍ വീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ കെ.ഡി.സി ബാങ്ക് പൂനൂര്‍ ശാഖയില്‍ നമ്പര്‍:100621201020029 (IFSC CODE: IBKL0114K01) എസ്.ബി അക്കൗണ്ട്‌ തുടങ്ങി. ഫോണ്‍:9947 809 896. photo BABU ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.