ഏകോപന സമിതി മാപ്പുപറയണം കോഴിക്കോട്: വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് 11ന് കടകൾ അടപ്പിച്ച നസിറുദ്ദീൻ വിഭാഗം വ്യാപാരി ഏകോപന സമിതി മാപ്പുപറയണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂറും ജില്ല സെക്രട്ടറി സി.കെ. വിജയനും ആവശ്യപ്പെട്ടു. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും അംഗീകരിക്കാതെ കടയടപ്പ് നടത്തിയവർ പുതുതായി എന്ത് നേടിയെന്ന് വ്യക്തമാക്കണം. മണൽ വിതരണം കോഴിക്കോട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും താലൂക്ക് ഒാഫിസുകളിലും കണ്ടുകെട്ടിയ മണൽ ഗുണഭോക്താക്കൾക്ക് കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിെൻറ കലവറ മുഖേന വിതരണം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ: 0495-2772394, 8547003547.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.