ജില്ല സഹകരണ ആശുപത്രിയുടെ സൗജന്യ പ്ലാസ്​റ്റിക്​ സർജറി ക്യാമ്പ്​ 15ന്​

സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് 15ന് കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ജന്മനാ ഉണ്ടാകുന്ന രൂപവൈകല്യങ്ങൾ, പൊള്ളൽ, അപകടങ്ങൾ, അർബുദശസ്ത്രക്രിയ തുടങ്ങിയവ മൂലമുണ്ടാകുന്ന രൂപവൈകല്യങ്ങൾ, ഉണങ്ങാൻ തടസ്സമുള്ള വ്രണങ്ങൾ എന്നിവ പരിശാധിക്കുകയും ചികിത്സ നിർദേശിക്കുകയും ചെയ്യും. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യശസ്ത്രക്രിയയും ചെയ്തുെകാടുക്കും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന 'പ്ലാസ്റ്റിക് സർജറി ആവശ്യകതയും സാധ്യതകളും' സെമിനാർ എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആശുപത്രി പ്രസിഡൻറ് എം. ഭാസ്കരൻ അധ്യക്ഷത വഹിക്കും. പ്ലാസ്റ്റിക് സർജറിയുടെ ചെറിയൊരു വിഭാഗമായ കോസ്മറ്റിക് സർജറിയെ കുറിച്ച് മാത്രമേ സാധാരണ ജനങ്ങൾക്കറിയൂവെന്നും എന്നാൽ പ്ലാസ്റ്റിക് സർജറിയുടെ എല്ലാ സാധ്യതകളെപ്പറ്റിയും ബോധവത്കരിക്കുകയാണ് ക്യമ്പി​െൻറ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എ.വി. സന്തോഷ് കുമാർ, ഡോ. ജേക്കബ് വർഗീസ്, ഡോ. പി. കുഞ്ഞൻ, ഡോ. സിബി പുന്നൂസ്, ഡോ. സെബിൻ തോമസ്, കെ. ഭവാനി എന്നിവർ പെങ്കടുത്തു. ക്യാമ്പിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0495-2709300.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.