സിക വൈറസിനെതിരെ ജാഗ്രതനിർദേശം

കോഴിക്കോട്: തമിഴ്നാട്ടിലും സിക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതപുലർത്തണമെന്ന് ഡി.എം.ഒ നിർദേശിച്ചു. പ്രത്യക്ഷത്തിൽ ദോഷകരമായ അനന്തരഫലങ്ങൾ ഇല്ലെങ്കിലും ഗർഭിണികളെ ബാധിച്ചാൽ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വികസിക്കാത്ത മസ്തിഷ്കം, ബുദ്ധിമാന്ദ്യം എന്നിവക്ക് കാരണമായിത്തീരും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസും പരത്തുന്നത്. ഈഡിസ് കൊതുകുകളുടെ നശീകരണം, ഉറവിടനശീകരണം എന്നിവയാണ് പ്രതിരോധത്തിൽ പ്രധാനം. കൊതുക് മുട്ടയിടുന്ന ഇടങ്ങൾ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കലാണ് ഫലപ്രദമായ മാർഗം. വീടിനുള്ളിൽ വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ആഴ്ചയിൽ ഒരിക്കൽ കഴുകി സൂക്ഷിക്കുക. ഫ്രിഡ്ജ്, കൂളർ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം നീക്കുക. അക്വേറിയത്തിലെ വെള്ളം ഇടക്ക് മാറ്റുകയും കൂത്താടികളെ നശിപ്പിക്കാൻ ഗപ്പി, ഗാംബുസിയ, മാനത്തുകണ്ണി എന്നീ മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്യുക. ഇതുകൂടാതെ കൊതുകിനെ തുരത്താനായി സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകക്കുന്നതും നല്ലതാണ്. ***പനി; 3368 പേർ ചികിത്സ തേടി കോഴിക്കോട്: പനി ബാധിച്ച് ബുധനാഴ്ച വിവിധയിടങ്ങളിൽ ചികിത്സ തേടിയത് 3368 പേർ. ഇതിൽ 72 പേർ കിടത്തിചികിത്സ തേടി. 64പേർക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. മൂന്നുപേർക്ക് മലേറിയ സ്ഥിരീകരിക്കുകയും ഒരാൾക്ക് എലിപ്പനി സംശയിക്കുകയും ചെയ്യുന്നുണ്ട്. ആയഞ്ചേരി, മണിയൂർ, കല്ലായി എന്നിവിടങ്ങളിലെ മൂന്നുപേർക്കാണ് മലേറിയ റിപ്പോർട്ട് ചെയ്തത്. രണ്ടുപേരാണ് പനി ബാധിച്ച് ബുധനാഴ്ച മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.