പുതിയ റേഷൻകാർഡ് വിതരണം

കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫിസി​െൻറ പരിധിയിലുള്ള വിവിധ റേഷൻ കടകളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പുതിയ റേഷൻ കാർഡ് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വിതരണം ചെയ്യും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗമോ തിരിച്ചറിയൽ രേഖയും പഴയ റേഷൻകാർഡും സഹിതം പുതിയ കാർഡ് കൈപ്പറ്റണം. റേഷൻ കാർഡി​െൻറ വില - പൊതുവിഭാഗം 100 രൂപ, മുൻഗണനവിഭാഗം 50 രൂപ. തീയതി, റേഷൻ കട നമ്പർ, വിതരണ സ്ഥലം എന്ന ക്രമത്തിൽ: വ്യാഴാഴ്ച 140-നായർകുഴി, 142-ചിറ്റാരിപ്ലാക്കൽ, 343-വെള്ളലശ്ശേരി, 115-താത്തൂർ, 349-എസ്.കെ. ബസാർ, എലത്തൂർ, 292-ആണ്ടിക്കോട്, 338-പാവയിൻചീർപ്പ്, 337-ചീക്കിലോട്, 311-പോലൂര്, ജൂലൈ 14 ന് 253-ചാലിയം, 263-ചാലിയം, 347-കടുക്കബസാർ, 254-വട്ടപ്പറമ്പ്, 259-കടലുണ്ടി പഞ്ചായത്ത് ഓഫിസ്, 249-പെരുമുഖം, 352-പെരുമുഖം, 252-ചാലിയം, 248-കല്ലമ്പാറ, 250-നല്ലൂർ ,അമ്പലപ്പടി. കോഴിക്കോട് (നോർത്ത്) സിറ്റി റേഷനിങ് ഓഫിസി​െൻറ പരിധിയിൽ വരുന്ന റേഷൻകട നം. 113-എ.ജി.പി. ഗാർഡൻ ഹാൾ, തൊണ്ടയാട് വ്യാഴാഴ്ച പുതിയ റേഷൻ കാർഡ് കൈപ്പറ്റണ്ടേതാണെന്ന് സിറ്റി റേഷനിങ് ഓഫിസർ അറിയിച്ചു. ഗതാഗതം നിരോധിച്ചു കോഴിക്കോട്: നഗരപാത വികസനപദ്ധതിയുടെ ഭാഗമായി മുണ്ടിക്കൽതാഴം - സി.ഡബ്ല്യു.ആർ.ഡി.എം റോഡി​െൻറ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജൂലൈ 26 വരെ ഗതാഗത നിരോധനമുണ്ടാകുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. മുണ്ടിക്കൽതാഴത്തിൽ നിന്ന് കോട്ടാംപറമ്പിലേക്കു പോകേണ്ട വാഹനങ്ങൾ മുണ്ടിക്കൽത്താഴം- കാരന്തൂർ -കുന്ദമംഗലം- ചേരിഞ്ചാൽ റോഡ് വഴി കോട്ടാംപറമ്പിൽ എത്തേണ്ടതാണ്. കോട്ടാംപറമ്പിൽ നിന്ന് മുണ്ടിക്കൽത്താഴം ഭാഗത്തേക്ക്് പോകേണ്ടവർ ചേരിഞ്ചാൽ റോഡ്- കുന്ദമംഗലം- കാരന്തൂർ-മുണ്ടിക്കൽത്താഴം വഴിയും പോകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.