കോഴിക്കോട്: കെട്ടിട വാടക നിയമം ഉടൻ നടപ്പാക്കണമെന്ന് ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കെട്ടിട നികുതി നിർണയത്തിലെ അപാകത പരിഹരിക്കുക, സർക്കാർ, അർധ സർക്കാർ, സ്ഥാപനങ്ങൾ വാടകക്കെടുത്തിരിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും കാലാനുസൃതമായി വാടക വർധിപ്പിക്കുക, യഥാസമയം വാടക നൽകാനും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് ജമാൽ വള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ചെക്കോട്ടി സ്വാഗതം പറഞ്ഞു. സി.പി. ഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.വി. അബൂബക്കർ, നാസർ നടുവണ്ണൂർ, വഹാബ് കുറ്റ്യാടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജമാൽ വള്ളിൽ (പ്രസി), സി.പി. അബൂബക്കർ, നാസർ നടുവണ്ണൂർ, ഷംസു മേനിക്കണ്ടി (വൈ. പ്രസി), വി. ചെക്കോട്ടി (ജന. സെക്ര), വി. രാജീവൻ, ശ്രീജൻ കോഴിക്കോട് (സെക്ര), സി.പി. ഹമീദ് പേരാമ്പ്ര (ട്രഷ). സാനിറ്ററി നാപ്കിന് ആഡംബര നികുതി: ഒപ്പു ശേഖരണം നടത്തും കോഴിക്കോട്: സ്ത്രീകൾ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിന് ജി.എസ്.ടിയിൽ ആഡംബര നികുതി ചുമത്തിയതിനെതിരെ എം.ഇ.എസ് രംഗത്ത്. ഇതിനെതിരായി എം.ഇ.എസിെൻറ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളിൽനിന്ന് ഒപ്പു ശേഖരിച്ച് കേന്ദ്ര സർക്കാറിന് നിവേദനം സമർപ്പിക്കും. എം.ഇ.എസിെൻറ നൂറോളം സ്ഥാപനങ്ങളിൽനിന്നായി 50,000ത്തിൽപരം വിദ്യാർഥിനികൾ പരാതിയിൽ ഒപ്പുവെക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ദേശീയ വനിത കമീഷൻ, സംസ്ഥാന വനിത കമീഷൻ എന്നിവക്കാണ് നിവേദനം സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.