ഫറോക്ക്: . കലക്ടർ യു.വി. ജോസ് വീണ്ടും വിളിച്ചുചേർത്ത ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. സർവകലാശാല സിൻഡിേക്കറ്റ് അംഗങ്ങളുൾപ്പെടെ പങ്കെടുത്ത ബുധനാഴ്ചയിലെ യോഗത്തിൽ, വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ തീരുമാനത്തിനു വിധേയമായി അംഗീകരിക്കാമെന്ന് മാനേജ്മെൻറ് അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാർഥി സംഘടനകൾ തീരുമാനം പിന്നീട് അറിയിക്കാമെന്ന് വ്യക്തമാക്കി. ലോ കോളജിനുവേണ്ടി ഡയറക്ടർ അഡ്വ.പി. പരമേശ്വരൻ, വിദ്യാർഥിസംഘടനാ പ്രതിനിധികളായ അക്ഷയ് ബാബുരാജ്, ഫസൽ, ജംഷീർ, ഹാരിസ്, യാസിർ, സറീർ, ബൽരാജ്, യദുനന്ദു എന്നിവരും പങ്കെടുത്തു. രണ്ട് സിൻഡിേക്കറ്റ് അംഗങ്ങൾ കഴിഞ്ഞ ദിവസം കോളജിലെത്തി ഇരുവിഭാഗത്തുനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിലുൾപ്പെട്ട സിൻഡിേക്കറ്റ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, കെ.െക. ഹനീഫ എന്നിവരും മറ്റൊരു അംഗം അഹമ്മദും കലക്ടറുടെ യോഗത്തിൽ പങ്കെടുത്തു. മൂന്നാം തവണയാണ് ലോ കോളജ് പ്രശ്നത്തിൽ കലക്ടർ യോഗം വിളിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും എ.ഡി.എമ്മിെൻറ സാന്നിധ്യത്തിലായിരുന്നു ചർച്ച. ആദ്യ ചർച്ചയിൽ മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തെങ്കിലും രണ്ടാംവട്ട ചർച്ചയിൽ കോളജിനെ പ്രതിനിധീകരിച്ച് ആരുമെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.