കുറ്റ്യാടി: കുറ്റ്യാടി ഗവ. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻററിനുള്ള ധനസമാഹരണത്തിെൻറ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് നിർവഹിച്ചു. കായക്കൊടി കാഞ്ഞിരോളിപ്പീടികയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. ചെറുവേരി മുസ്തഫയിൽനിന്ന് ഒരു ലക്ഷം രൂപയുടെ ചെക് സ്വീകരിച്ചാണ് ഉദ്ഘാടനം. വൈസ് പ്രസിഡൻറ് പി.പി. നാണു, മെംബർ വി.പി. കുഞ്ഞബ്ദുല്ല, എം.കെ. ശശി, കെ. രാജൻ, ടി.കെ. മോഹൻദാസ്, പി.കെ. ഹമീദ്, യു.വി. ബിന്ദു, എം.എം. സുഫിറ, ഇ.പി. സാജിദ, ഇ.എം. സാജിദ, സി.കെ. കരുണാകരൻ, ഹാഫിസ്, സിറാജ്, ഷാനോജ് എന്നിവർ പെങ്കടുത്തു. ഏഴു പഞ്ചായത്തുകളിൽനിന്നായി രണ്ടാം ഘട്ടത്തിൽ രണ്ടു കോടി രൂപയാണ് സമാഹരിക്കുന്നത്. പാറക്കൽ അബ്ദുല്ല എം.എൽ.എ കൺവീനറും ഇ.കെ. വിജയൻ, എം.എൽ.എ ചെയർമാനും കെ.പി. കുഞ്ഞമ്മത്കുട്ടി ചീഫ് കോഓഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദിവസേന മൂന്നു ഷിഫ്റ്റുകളിലായി 54 രോഗികൾക്ക് 11 മെഷീനുകൾ ഉപയോഗിച്ച് ഡയാലിസിസ് ചെയ്യുന്നു. ഒന്നാം ഘട്ടത്തിൽ പിരിച്ചെടുത്ത 1.62 കോടി രൂപ ഉപയോഗിച്ചാണ് മൂന്നു വർഷമായി ഈ സെൻററിെൻറ പ്രവർത്തനം നടക്കുന്നത്. ....................... kz8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.