അക്ബര്‍ കക്കട്ടില്‍ സ്മാരക ഗ്രന്ഥാലയത്തിന് തറക്കല്ലിട്ടു

കക്കട്ടില്‍: സാഹിത്യകാരൻ അക്ബര്‍ കക്കട്ടിലി​െൻറ നാമധേയത്തിലുള്ള ഗ്രന്ഥാലയത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി തറക്കല്ലിട്ടു. കക്കട്ടിലിനു സമീപം അമ്പലക്കുളങ്ങരയിൽ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നവഭാരതി ഗ്രന്ഥാലയം പുനര്‍ നാമകരണം ചെയ്ത് നാടി​െൻറ പ്രിയപ്പെട്ട കഥാകരന് സമര്‍പ്പിക്കുകയായിരുന്നു. വി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എൽ.എ വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്കാരിക സമ്മേളനം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും ആദരിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേൽ, എം.കെ. ഷിബിത, ടി. ജൂബേഷ്, വിപിൻ വട്ടോളി, നാസര്‍ കക്കട്ടിൽ, എം.എം. രാധാകൃഷ്ണൻ, എലിയാറ ആനന്ദൻ, ജമാല്‍ മൊകേരി, എം.ടി. രവീന്ദ്രൻ, പി.പി. അശോകൻ, കെ. റൂസി, എ.പി. കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു. ..................... kz4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.