കോഴിക്കോട്: ഫാഷിസത്തിനെതിരെ ശക്തമായ മതേതര പ്രതിരോധനിര രൂപപ്പെടണമെന്ന് പി.വി. അബ്ദുൽവഹാബ് എം.പി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഭരണകൂടവും പൗരാവകാശവും' ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുബശിർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജാതി-മത ഭേദമില്ലാതെ മനുഷ്യരെ അടുത്തുനിർത്തിയ പൊതുമണ്ഡലമായിരുന്നു തീവണ്ടികൾ. എന്നാൽ, അവിടെ പ്രകോപനമൊന്നുമില്ലാതെ യുവാവിനെ മർദിച്ചുകൊല്ലുന്നിടം വരെ എത്തിയെന്ന് ചടങ്ങിൽ സംസാരിച്ച കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. സത്താർ പന്തല്ലൂർ വിഷയം അവതരിപ്പിച്ചു. പി. സുരേന്ദ്രൻ, അഡ്വ. പി.എ. പൗരൻ, നാസർ ഫൈസി കൂടത്തായി, കുഞ്ഞാലൻ കുട്ടി ഫൈസി, സുബൈർ, സമദ് പെരുമുഖം, ഫൈസൽ ഫൈസി മടവൂർ, നൂറുദ്ദീൻ ഫൈസി, അസൈനാർ ഫൈസി, ഖാസിം നിസാമി എന്നിവർ സംസാരിച്ചു. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.