കോഴിക്കോട്: ഭാഷാമേധാവിത്വ മനോഭാവം രാഷ്ട്രങ്ങളും സമൂഹങ്ങളും തമ്മിൽ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ജെ.എൻ.യുവിലെ പ്രഫ. ഡോ. ഫ്രാന്‍സണ്‍ മഞ്ഞലി. സെൻറർ ഫോർ റിസർച് ആൻഡ് എജുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ (ക്രെസ്റ്റ്) സംഘടിപ്പിച്ച ചടങ്ങില്‍ ഭാഷ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭാഷ സംസാരിക്കുന്നവര്‍ക്കും തങ്ങളുടെ ഭാഷയാണ് ശ്രേഷ്ഠമെന്ന മനോഭാവമുണ്ട്. ഇത്തരം മനോഭാവം രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും നയിച്ച സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ഭാഷകള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച കാരണമായിട്ടുണ്ട്. ഓരോ ജനത്തിെൻറ അസ്തിത്വം വെളിപ്പെടുത്തുന്നത് അവരുടെ ഭാഷയാണ്. ഭാഷയുടെ കൂടുതലായുള്ള ഉപയോഗം അതിനെ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ഡി.ഡി. നമ്പൂതിരി സ്വാഗതവും അസോസിയേറ്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ പ്രഫ. ആഷ്ലി പോള്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.